നരിക്കുനി: പാലങ്ങാട് ഇരട്ടക്കുളത്തിനടുത്ത് പോത്ത് കിണറ്റില്‍ വീണു. മൂന്നുമീറ്ററിലധികം വെളളം നിറഞ്ഞിരുന്ന കിണറ്റില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് പോത്തിനെ രക്ഷിച്ചത്. മുക്കിടത്തില്‍ മുഹമ്മദിന്‍റെ ഉടമസ്ഥതയിലുളളതാണ് പോത്ത് . ഇന്നലെ രാവിലെ (24.09.2020) കൃഷിസ്ഥലത്ത് കെട്ടിയിട്ടിരുന്ന പോത്തിനെ കാണായതിനെ തുടര്‍ന്ന് ഉടമസ്ഥനും അയല്‍വാസികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് തൊട്ടടുത്ത സുലൈമാന്‍റെ കിണറ്റില്‍ വീണ നിലയില്‍ പോത്തിനെ കണ്ടെത്തിയത്. തുടര്‍ന്ന് നരിക്കുനി ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.
രക്ഷാ പ്രവര്‍ത്തനത്തില്‍ ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ റൂബി വറുഗീസ്, ഗണേശ്, അബ്ദുല്‍ ജലീല്‍ സിധീഷ്, രജീഷ്, പ്രിജീത്, സത്യന്‍ തുടങ്ഹിയ ഓഫീസര്‍മാരും ഹോം ഗര്‍ഡുമാരായ പ്രകാശന്‍, ചന്ദ്രന്‍ എന്നിവരും പങ്കാളികളായി.

