റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടുകുട്ടികളുുമൊത്ത്‌ കാമുകനൊപ്പം ഒളിച്ചോടിയ യുവതി കസ്‌റ്റഡിയില്‍

September 25, 2020 - 10:12 am

കാഞ്ഞാര്‍: രണ്ടു കുട്ടികളുമായി കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും പോലീസ്‌ കസ്‌റ്റഡിയിലായി. കുടയത്തൂര്‍ ശരംകുത്തി സ്വദേശിനിയായ 27 കാരി യുവതിയാണ്‌ കാമുകനൊപ്പം സ്ഥലം വിട്ടത്‌. കലൂര്‍കാട്‌ മൈത്രി നഗറിലെ 28 കാരനായ യുവാവിനൊപ്പമാണ്‌ ഇവര്‍ പോയത്‌. ഫോണ്‍വഴിയാണ്‌ ഇയാള്‍ യുവതിയുമായി സൗഹൃദത്തിലായത്‌. കലൂര്‍ക്കാട്‌ നിന്ന്‌ യുവതിയേയും കാമുകനേയും പോലീസ്‌ പിടികൂടുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ്‌ വിദേശത്താണ്. അടുത്തയിടെയാണ്‌ ‌ അദ്ദേഹം നാട്ടിലെത്തിയത്‌.

കാഞ്ഞാര്‍ എസ്‌ഐ. പിടി.ബിജോയിയുടെ നേതൃത്വത്തിലുളള പോലീസ്‌ സംഘം യുവതിയേയും കാമുകനേയും കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്‌തു. കുട്ടികളെ യുവതിയുടെ ഭര്‍തൃവീട്ടുകാരോടൊപ്പം വിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *