റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നയതന്ത്ര ബാഗിൽ കൊണ്ടുവന്ന മതഗ്രന്ഥം വിതരണം ചെയ്തതിനെതിരെ കസ്റ്റംസ് കേസെടുത്തു. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ കോൺസുലേറ്റിലെ ഉന്നതരെ ചോദ്യം ചെയ്യണമെന്ന് എൻ ഐ എ

September 18, 2020 - 3:42 pm

ന്യൂ ഡല്‍ഹി: നയതന്ത്ര ബാഗില്‍ മതഗ്രന്ഥം കൊണ്ടുവന്നതിരെ കസ്റ്റംസ് പ്രത്യേകം കേസെടുത്തു. നയതന്ത്ര ബാങ്കിലൂടെ കൊണ്ടുവരുന്ന സാധനങ്ങള്‍ കോണ്‍സുലേറ്റിലെ ആവശ്യങ്ങള്‍ക്ക് ആണെന്നും അത് പുറത്ത് വിതരണം ചെയ്യുന്നത് തെറ്റാണെന്നുമുള്ള കാരണത്താലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഇതിനായി മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും.എന്‍ ഐ എ യ്ക്ക് നല്‍കിയ വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും ചോദ്യംചെയ്യല്‍.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ യു എ ഇ കോണ്‍സുലേറ്റിനെ ചോദ്യം ചെയ്യണമെന്ന് എന്‍ ഐ എ കോടതിയില്‍ വ്യക്തമാക്കി. കേസിലെ 12 പ്രതികളെ റിമാന്‍ഡ് ചെയ്തു കിട്ടുന്നതിന് വേണ്ടിയുള്ള റിമാന്‍ഡ്‌റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്മാരെ ചോദ്യം ചെയ്യുന്നതിനായി കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണെന്ന് എന്‍ ഐ എ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *