അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കോഴിക്കോട് സൗജന്യ നിരാമയ ഇന്‍ഷുറന്‍സ് അപേക്ഷ ഇനി ഓണ്‍ലൈനില്‍

September 17, 2020 - 3:19 pm

കോഴിക്കോട്: നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്നവര്‍ക്കുള്ള സൗജന്യ നിരാമയ ഇന്‍ഷുറന്‍സ് അപേക്ഷ ഇനി ഓണ്‍ലൈനില്‍.  ഓണ്‍ലൈന്‍ അപേക്ഷ സംവിധാനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വ്വഹിച്ചു. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങിയവയുള്ള ഭിന്നശേഷിക്കാര്‍ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതിയാണിത്.   

മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, അക്കൗണ്ട് വിവരങ്ങളടങ്ങുന്ന ബാങ്ക് പാസ് ബുക്ക്, ഭിന്നശേഷിക്കാരുടെ ഫോട്ടോ എന്നിവ വ്യക്തതയോടെ സ്‌കാന്‍ ചെയ്ത്  https://forms.gle/ofqeXgUr441tXXaEA ക്യുആര്‍ കോഡു വഴി ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ പൂരിപ്പിച്ച് നല്‍കണം. ഒരു ലക്ഷം രൂപ വരെ ചികിത്സക്കും പരിശീലനത്തിനുമായി ലഭിക്കും. 

സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം ഇതിന്റെ പ്രീമിയം അടക്കുന്നതിനാല്‍ പദ്ധതി ഗുണഭോക്താക്കള്‍ക്ക് സൗജന്യമാണ്. നാഷണല്‍ ട്രസ്റ്റ് കോഴിക്കോട് ജില്ലാതല സമിതിയും ജില്ലാ ഭരണ കൂടവും ജില്ലാ സാമൂഹ്യനീതി വകുപ്പും നാഷണല്‍ ട്രസ്റ്റ് എന്‍.ജി.ഒ. ആയ ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായാണ് പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നത്.

ജില്ലാ കളക്ടര്‍ സാംബശിവ റാവു അധ്യക്ഷത വഹിച്ചു. നാഷണല്‍ ട്രസ്റ്റ് ജില്ലാ കണ്‍വീനറും സംസ്ഥാന മെമ്പറുമായ പി. സിക്കന്തര്‍,

നാഷണല്‍ ട്രസ്റ്റ് മെമ്പര്‍ ഡോ. പി. ഡി. ബെന്നി, ഡിപിഒ ടി. ആര്‍. മായ, സാമൂഹ്യനീതി ഓഫീസര്‍ ഷീബാ മുംതാസ് ചടങ്ങില്‍ സംബന്ധിച്ചു. ഫോണ്‍: 04954040800, 8137999990, 9447084722

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7908/Niramaya-insurance.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *