ലഖ്നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലിരുന്ന പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിയുമായി സ്‌റ്റേഷനിലേക്ക് പോയ പോലിസ് വാഹനം ഇന്ധനം നിറയ്ക്കുന്നതിനായി പെട്രോള്‍ പമ്പില്‍ നിര്‍ത്തിയപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിട്ടുണ്ട്. പോലിസുകാരില്‍ ഒരാള്‍ പ്രതിയ്ക്ക് പിന്നാലെ ഓടുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒരു കോണ്‍സ്റ്റബിളും ഹോം ഗാര്‍ഡ് ജവാനുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഹിരാല്‍ എന്ന പ്രതിയാണ് രക്ഷപ്പെട്ടത്.



