റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെ കൊലപ്പെടുത്താന്‍ ആഗ്രഹച്ചിരുന്നെന്ന് സമ്മതിച്ച് ട്രംപ്

September 16, 2020 - 11:19 am

വാഷിങ്ടണ്‍: സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെ കൊലപ്പെടുത്താന്‍ ആഗ്രഹച്ചിരുന്നെന്ന് സമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നേരത്തെ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ട്രംപ് നിഷേധിച്ചിരുന്നു. എന്നാല്‍ മുന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് അത് ചെയ്യാന്‍ ആഗ്രഹിച്ചില്ല. അതിനാലാണ് അത് നടക്കാതിരുന്നത്. എന്നാല്‍ കൊലപാതകവുമായി മുന്നോട്ട് പോകേണ്ടതില്ല എന്ന തീരുമാനത്തില്‍ ഖേദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018 ല്‍ ജേണലിസ്റ്റ് ബോബ് വുഡ്വാര്‍ഡ് എഴുതിയ ഒരു പുസ്തകത്തില്‍, അസദിനെ വധിക്കാനുള്ള പദ്ധതി കൊണ്ടുവരാന്‍ ട്രംപ് മാറ്റിസിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പറഞ്ഞിരുന്നു. 2017 ല്‍ സിറിയന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ സിവിലിയന്മാര്‍ക്കെതിരായ രാസായുധ ആക്രമണത്തിന് ശേഷമായിരുന്നു അത്. അന്ന് ബഷര്‍ അല്‍ അസദിനെ ഭരണത്തില്‍ നി്ന്നും മാറ്റാന്‍ യുഎസ് ആലോചിക്കുന്നില്ലെന്നും സിറിയയിലെ ജനങ്ങള്‍ അദ്ദേഹത്തിന്റെ ഭാവി നിര്‍ണയിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേര്‍സണും വെളിപ്പെടുത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *