കോവിഡിന്‍റെ പാശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പ്‌ പ്രയോഗികമല്ലെന്ന് ചീഫ്‌ സെക്രട്ടറി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ കത്തുനല്‍കി

തിരുവനന്തപുരം: കോവിഡിന്‍റെ പാശ്ചാത്തലത്തില്‍ ചവറ കുട്ടനാട്‌ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ പ്രയായോഗിക മല്ലെന്നാണ്‌ സര്‍ക്കാരിന്‍റെയും സര്‍വ്വ കക്ഷി യോഗത്തിന്‍റെയും അഭിപ്രായമെന്ന്‌ ചീഫ്‌ സെക്രട്ടറി തെരഞ്ഞെടുപ്പ്‌ കമ്മീഷനെ അറിയിച്ചു. ഏപ്രിലില്‍ നിയമഭയുടെ കാലാവധിയും അവസാനിക്കുന്ന സാഹചര്യത്തില്‍ രണ്ടുംകൂടി ഒന്നിച്ച്‌ നടത്തിയാല്‍ മതിയെന്നാണ്‌ അഭിപ്രയമെന്നും ചീഫ്‌ സെക്രട്ടറി ചൂണ്ടിക്കാട്ടി.

കുറഞ്ഞൊരു കാലഘട്ടത്തിലേക്ക്‌ ഉപതെരഞ്ഞെടുപ്പ്‌ നടത്തുന്നത്‌ വന്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ അഭിപ്രയം തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പരിഗണിച്ചുവരികയാണ്‌ .നവംബര്‍ 11 ന്‌ തദ്ദേശ സ്ഥാപനങ്ങളും കാലവധികഴിയും . അന്നുമുതല്‍ തദ്ദേശഭരണം ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കും.

Share
അഭിപ്രായം എഴുതാം