റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോഷ്ടിച്ച ബൈക്ക് ചെന്നിടിച്ചത് ഉടമയുടെ ബസിൽ .കള്ളനെ കൈയ്യോടെ പിടികൂടി ഉടമ

September 11, 2020 - 11:23 am

കോട്ടയം: കെ.എസ്.ആർ.ടി.സി.ബസ് ഡ്രൈവറുടെ ബൈക്ക് മോഷ്ടിച്ച കള്ളൻ ബൈക്ക് ഉടമ ഓടിച്ച ബസിൽ തന്നെ ചെന്നിടിച്ച് പിടിക്കപ്പെട്ടു.

ഉദയംപേരൂർ നടക്കാവിനു സമീപം 10-9 -2020 വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. മോഷ്ടിച്ച ബൈക്കുമായി കള്ളൻ ഉടമയുടെ മുന്നിൽത്തന്നെ വാഹനാപകടത്തിൽ പെടുകയായിരുന്നു. ബസ് ഡ്രൈവറായ ബിജു അനി സേവ്യറിൻ്റെ ബൈക്കാണ് മോഷ്ടിച്ചത്. ചങ്ങനാശ്ശേരി സ്വദേശി ജിജോ എന്ന യുവാവാണ് മോഷ്ടാവ്. ബൈക്ക് കാണാതായതിന് ബിജു കോട്ടയം പോലീസിൽ പരാതി കൊടുത്തിരുന്നു.

ഉടമ ഓടിച്ച കെ.എസ്.ആർ.ടി.സി ബസിന്റെ പിന്നിൽ ബൈക്കിടിച്ച് ഇയാൾ റോഡിൽ വീഴുകയായിരുന്നു. അപകടത്തിൽ അകപ്പെട്ട ആളെ പിടിച്ചെഴുന്നേൽപ്പിക്കുന്നതിനിടെയാണ് ബൈക്ക് ശ്രദ്ധിച്ചത്. തൻ്റെ ബൈക്കാണെന്ന് തിരിച്ചറിഞ്ഞ് ബിജു അമ്പരന്നു . ബൈക്ക് കോട്ടയത്ത് ഡിപ്പോയിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഇതോടെ ജിജോയെ കൈയോടെ പിടികൂടി ചോദ്യം ചെയ്തു. തുടർന്ന് ഇയാളെ ഉദയംപേരൂർ പോലീസെത്തി കസ്റ്റഡിയിലെടുത്തു. യുവാവിന്റെ പക്കൽ നാല് മൊബൈൽ ഫോണുകളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മോഷ്ടാവിനെ കോട്ടയം വെസ്റ്റ് പോലീസിന് കൈമാറിയതായി ഉദയംപേരൂർ പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *