ഒരുകോടിയിലധികം വിലവരുന്ന പാന്‍ മസാല പിടികൂടി

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി മുത്തങ്ങയിലെ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ഒരുകോടി 5 ലക്ഷം രൂപ വില വരുന്ന നിരോധിത പാന്‍മസാല പിടികൂടി . ബെംഗളൂരില്‍ നിന്നും തിരൂരിലേക്ക് വരികയായിരുന്ന ചരക്കുലോറിയില്‍ നിന്നാണ് പാന്‍ മസാല പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ കസ്റ്റഡിയിലെടുത്തു. തിരൂര്‍ സ്വദേശി സിറാജുദ്ദീന്‍(34), കര്‍ണ്ണാടക സ്വദേശികളായ ധനേഷ് (32) ,ബജാദ്പാഷെ (30) എന്നിവരാണ് കസ്റ്റഡിയിലായത്.

അടുത്തകാലത്ത ജില്ലയില്‍ നടന്ന ഏറ്റവും വലിയ പാന്‍മസാല വേട്ടയാണിത്. പിടിയിലായവരേയും പാന്‍മസാലയും വാഹനവും ബത്തേരി പോലീസിന് കൈമാറി.

Share
അഭിപ്രായം എഴുതാം