കൊവിഡ് വാക്‌സിന്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് നല്‍കി: മികച്ച റിസള്‍ട്ടെന്ന് ചൈന

ബിജിങ്: തങ്ങളുടെ കോവിഡ് വാക്‌സിന്‍ മികച്ച ഫലം നല്‍കുന്നതാണെന്ന് അവകാശപ്പെട്ട് ചൈന. ലക്ഷകണക്കിന് ആളുകളാണ് വാക്‌സിന്‍ ഇതിനകം സ്വീകരിച്ചത്. ആരിലും വൈറസ് ലക്ഷണങ്ങള്‍ കണ്ടില്ല. കൂടാതെ പാര്‍ശ്വഫലങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിനോഫാം കമ്പനി വ്യക്തമാക്കി. അതേസമയം, ഇന്ത്യ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന വാക്‌സിന്‍ പാര്‍ശ്വഫലം കാണിച്ച പശ്ചാത്തലത്തിലാണ് കമ്പനിയുടെ പ്രതികരണം എത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ലോക രാജ്യങ്ങള്‍ കൊവിഡ് വാക്‌സിനു വേണ്ടി പ്രതീക്ഷവയ്ക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. രണ്ട് ഷോട്ട് വാക്‌സിനാണ് ആളുകള്‍ നല്‍കിയിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.വാക്സിന്‍ എടുക്കുന്നവരില്‍ ആന്റീബോഡികള്‍ ഒന്നു മുതല്‍ മൂന്ന് വര്‍ഷംവരെ നിലനില്‍ക്കുമെന്നാണ് കരുതുന്നതെന്ന് സിനോഫാം പറയുന്നു. പരീക്ഷണങ്ങള്‍ പൂര്‍ത്തിയായ ശേഷമെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയൂവെന്നും അവര്‍ പറയുന്നു.

എന്നാല്‍ വാക്‌സിന്‍ വിപണിയില്‍ എത്തിയിട്ടില്ല. സുപ്രധാനമായ മൂന്നാം ഘട്ട പരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കി ഈ വര്‍ഷം അവസാനംതന്നെ അനുമതി ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. വാക്സിന്‍ ഉത്പാദനശാലയുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞുവെന്ന് സിനോവാക് പ്രതിനിധി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പ്രതിവര്‍ഷം 30 കോടി ഡോസുകള്‍ നിര്‍മിക്കാന്‍ പ്രാപ്തമായ കമ്പനിയാണ് സ്ഥാപിച്ചിട്ടുള്ളതെന്നാണ് അവകാശവാദം. അതിവേഗം വാക്സിന്‍ വികസിപ്പിക്കാനായത് വലിയ നേട്ടമാണെന്നും അവര്‍ അവകാശപ്പെടുന്നു

Share
അഭിപ്രായം എഴുതാം