റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉപതെരഞ്ഞെടുപ്പ്‌ മാറ്റണെന്നാവശ്യപ്പെട്ട്‌ അയച്ച കത്ത്‌ പുറത്ത്‌

September 11, 2020 - 9:44 am

തിരുവനന്തപുരം: ചവറ, കുട്ടനാട്‌ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്‌ മാറ്റണമെന്നാവശ്യപ്പെട്ട്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ ചീഫ്‌ സെക്രട്ടറി അയച്ച കത്ത്‌ പുറത്തായി .2020 ആഗസ്റ്റ്‌ 21 നാണ്‌ ചീഫ്‌ സെക്രട്ടറി കത്തയച്ചത്‌. കോവിഡിന്‍റെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ്‌ നടത്തുന്നത്‌ ദുഷ്‌ക്കരമാകുമെന്നും സാമൂഹ്യ അകലം പാലിക്കാന്‍ ബുദ്ധിമുട്ട്‌ വരുമെന്നും ആണ്‌ കമ്മീഷനയച്ച കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്‌.നാലുമാസത്തേക്കവേണ്ടി ഉപതെരഞ്ഞെടുപ്പ്‌ വേണ്ടെന്ന നിലപാടാണ്‌ ഇടതുമുന്നണിക്കും സര്‍ക്കാരിനുമുുളളത്‌. ബിജെപിയും ഈ നിലപാട്‌ പ്രഖ്യപിച്ചിരുന്നു.

ഉപതെരഞ്ഞെടുപ്പ ഉപേക്ഷിക്കണമെന്ന ആവശ്യത്തിന്‌ യുഡിഎഫിന്‍റെ പിന്തുണയും മുഖ്യമന്ത്രി തേടിയിരുന്നു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിനെ അദ്ദേഹം വിളിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് മാത്രമായി മാറ്റിവയ്‌ക്കാന്‍ കഴിയില്ലെന്ന നിലപാടാണ്‌ യുഡിഎഫിനുളളത്‌. തദ്ദേശ തെരഞ്ഞെടുപ്പും നീട്ടിവെക്കണമെന്നും അങ്ങനെയെങ്കില്‍ ഉപതെരഞ്ഞെടുപ്പ നീട്ടിവെക്കാനുളള പിന്തുണ നല്‍കാമെന്നുമാണ്‌ പ്രതിപക്ഷ നേതാവ്‌ മുഖ്യമന്ത്രിയെ അറിയിച്ചത്‌.

ഇതംഗീകരിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തയ്യാറായിട്ടുണ്ട്‌. സര്‍വ്വകക്ഷിയോഗത്തില്‍ സമവായമുണ്ടാക്കാനാണ്‌ തീരുമാനം.അടുത്ത ജനുവരിയിലോ ഫെബ്രുവരിയിലോ പുതിയഭരണസമിതികല്‍ നിലവില്‍ വരുന്ന വിധത്തില്‍ തെരഞ്ഞെടുപ്പ് പുനഃക്രമീകരി്‌ക്കുന്നതിനേക്കുറിച്ചാണ്‌ ആലോചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *