ഐ.പി.എൽ മൽസരക്രമം പുറത്തിറങ്ങി

ന്യൂഡൽഹി: യു.എ.ഇയിൽ വച്ച് നടക്കുന്ന ഈ വര്‍ഷത്തെ ഐപിഎല്ലിന്റെ മത്സരക്രമം ബി.സി.സി.ഐ. പുറത്തിറക്കി. സെപ്തംബര്‍ 19ന് അബൂദബിയിലാകും ആദ്യ മത്സരം . ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിൽ ഏറ്റുമുട്ടും .

രണ്ടാമത്തെ മത്സരം സെപ്തംബര്‍ 20ന് ഡല്‍ഹി ക്യാപിറ്റല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് റോയല്‍ ചലഞ്ചേഴ്‌സാണ് മൂന്നാം മത്സരം. ഈ രണ്ട് മത്സരങ്ങളും ദുബൈയിലാണ്. അടുത്ത രണ്ട് മത്സരങ്ങള്‍ യഥാക്രമം ഷാര്‍ജ, അബൂദബി എന്നീ വേദികളില്‍ നടക്കും.

24 മത്സരങ്ങള്‍ ദുബൈയിലും 20 മത്സരങ്ങള്‍ അബൂദബിയിലും 12 മത്സരങ്ങള്‍ ഷാര്‍ജയിലുമാണ് നടക്കുക.

Share
അഭിപ്രായം എഴുതാം