‘ദിലീപിൻറെ ശത്രുവായി വരെ എന്നെ ചിത്രീകരിച്ചു’നടി ആക്രമിക്കപ്പെട്ട വിഷയത്തെക്കുറിച്ച് ലാൽ

കൊച്ചി: സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ എത്തി പ്രേക്ഷകരുടെ ഇഷ്ട നടനായി മാറിയ താരമാണ് ലാൽ. വില്ലനായും കോമഡി കാണിച്ചും ഒക്കെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ലാൽ, നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, എന്നീ നിലകളിൽ മലയാള സിനിമക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട് .

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സത്യസന്ധമായ നിലപാടുകൾ മാത്രമേ ഞാൻ എടുത്തിട്ടുള്ളൂ . ചില മാധ്യമങ്ങൾ അതിനെ വക്രീകരിച്ചു മോശം തലത്തിൽ എത്തിച്ച് എന്നെ ദിലീപിൻ്റ ശത്രുവായി വരെ ചിത്രീകരിക്കുകയുണ്ടായി. ദിലീപ് എൻ്റ നല്ല സുഹൃത്തുക്കളിൽ ഒരാളാണ്. അദ്ദേഹം ഇത് ചെയ്തുവെന്നോ ഇല്ലെന്നോ ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. ആ കുട്ടി നിലവിളിച്ചുകൊണ്ട് അന്ന് രാത്രി വീട്ടിലേക്ക് കയറി വന്നു പറഞ്ഞ സംഭവങ്ങൾ കേട്ടപ്പോൾ ഞാൻ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്തു. തുടർന്നുള്ള നിലവാരമില്ലാത്ത ചർച്ചകളിൽ ഒന്നും എനിക്ക് എനിക്ക് പങ്കില്ല.

വർഷങ്ങൾക്ക് മുൻപ് തന്നെ സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് പിരിഞ്ഞു കൂട്ടുകെട്ട് ഇല്ലാതായതിനെക്കുറിച്ചും, നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ അഭിപ്രായവും ഒക്കെ തുറന്നു പറഞ്ഞിരിക്കുകയാണ് ലാൽ.

അഭിപ്രായങ്ങൾ പലപ്പോഴും തുറന്ന് പറയാറില്ലെന്നതാണ് വാസ്തവം ,, പല സംവിധായകരും നിർമ്മാതാവിനൊപ്പം കഥ പറയാനായി വന്നാലും ഞാൻ അഭിപ്രായങ്ങളൊന്നും പറയാറില്ല ,, കഥ എത്ര മോശമാണെങ്കിൽ പോലും . ഞാൻ അഭിനയിക്കാത്തത് കൊണ്ട് ഒരു ചിത്രം മുടങ്ങുന്നത് എനിക്ക് സാഹിക്കാനാവുന്നതല്ല. എൻ്റെ നന്മയും . തിന്മയും എന്താണെന്ന് ചോദിച്ചാൽ അത് നോ എന്ന് പറയാനുള്ള മടിയാണെന്ന് കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ലാൽ പറയുന്നു .

ഇരുപത്തിയെട്ടു വർഷം മുമ്പ് ചെയ്ത ഇൻ ഹരിഹർ നഗർ ആദ്യഭാഗവുമായി താരതമ്യപെടുത്തുമ്പോൾ മറ്റു രണ്ടു ഭാഗങ്ങളും വിജയമായിരുന്നെങ്കിലും വൻ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നില്ല. മമ്മുട്ടി ഇല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ഈ നിലയിൽ എത്തുകയില്ല,.കലാഭവനിൽ മിമിക്രി അവതരിപ്പിച്ച് നടക്കുന്ന കാലത്ത് ഞങ്ങളുടെ വിലയ ആരാധകനായിരുന്നു മമ്മുട്ടി . ഒരിക്കൽ ആലപ്പുഴയിലെ ഒരു പ്രോഗ്രാമിന് ഫാസിൽ സാറിനെ വിളിച്ച് മമ്മുട്ടി വരികയും പ്രോഗ്രാം കഴിഞ്ഞപ്പോൾ സ്റ്റേജിന് പിറകിൽ വന്നു ഞങ്ങളെ അഭിനന്ദിച്ചു ,അന്ന് മുതലാണ് ഞങ്ങൾ ഫാസിൽ സാറുമായി പരിചയത്തിലാവുന്നത്.

Share
അഭിപ്രായം എഴുതാം