അറവ്‌കാട്‌ ക്ഷേത്രത്തില്‍ തീപിടുത്തം ,നാശനഷ്ടങ്ങളില്ല

ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ പുന്നപ്ര അറവുകാട്‌ ക്ഷേത്രത്തില്‍ തീപിടുത്തം. ക്ഷേത്രത്തിലെ തിടപ്പളളിയിലാണ്‌ തീ പിടിച്ചത്‌ . രാവിലത്തെ പൂജകഴിഞ്ഞ്‌ 10.30 ന്‌ ക്ഷേത്ര നട അടച്ചതിന്‌ ശേഷമാണ്‌ തീപിടുത്തമുണ്ടായത്‌ . നാശ നഷ്ടങ്ങള്‍ ഒന്നും ഇല്ലെന്നാണ്‌ പ്രാഥമീക വിവരം.

തിടപ്പളളിയില്‍ സൂക്ഷിച്ചിരുന്ന വിറകിലേക്ക്‌ തീ പടരുകയാണുണ്ടായത്‌. തിടപ്പളളിക്ക്‌ മുകളിലേക്ക് തീ പടരുകയും ആളിക്കത്തുകയും ചെയ്‌തു. ആലപ്പുഴയില്‍ നിന്നും ഫയര്‍ ഫോഴ്‌സിന്‍റെ രണ്ട്‌ യൂണിറ്റ്‌ എത്തി തീയണച്ചു.

Share
അഭിപ്രായം എഴുതാം