എസ്റ്റേറ്റ്‌ വാച്ചുമാനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ്‌ പിടിയില്‍.

ചെന്നൈ: തമിഴ്‌നാട്ടിലെ കോടനാട്‌ എസ്‌റ്റേറ്റ്‌ വാച്ച്‌മാനെ കൊലപ്പെടുത്തുകയും എസ്റ്റേറ്റ്‌ കൊളളയടിക്കുകയും ചെയ്‌ത കേസിലെ പ്രതി പോലീസ്‌ പിടിയിലായി. തൃശൂര്‍ കൊടകര സ്വദേശി ബിജിന്‍ ലാലിന്‍ ആണ്‌ അറസ്റ്റിലായത്‌. കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതിയെ പോലീസ്‌ അന്വേഷിച്ചുവരികയായിരുന്നു. ബിജിന്‍ ലാലിന്‍ റിസോട്ടില്‍ ഉണ്ടെന്നറിഞ്ഞ ആലപ്പുഴ നോര്‍ത്ത്‌ പോലീസാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌.

ബിജിന്‍ലാലിനെ തമിഴ്‌നാട്‌ പോലീസിന്‌ കൈമാറി. തമിഴ്‌നാട്‌ പോലീസ്‌ വളരെനാളായി ഇയാളെ അന്വേഷിച്ചുവരികയായിരുന്നു. ജയലളിതയുടെ മുന്‍ ഡ്രൈവര്‍ കനകരാജ്‌ നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്താണ്‌ ബിജിന്‍ലാല്‍ ഉള്‍പ്പെടുന്ന സംഘം കൊളളയും കൊലപാതകവും നടത്തിയതെന്ന്‌ പോലീസ്‌ പറഞ്ഞു

Share
അഭിപ്രായം എഴുതാം