സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ കെടി റമീസീന്റെ ഓഫീസിലെ ഫോണ്‍ നമ്പര്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോണില്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ കെടി റമീസീന്റെ ഓഫീസിലെ ഫോണ്‍ നമ്പര്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് തന്റെ ഫോണില്‍ സൂക്ഷിച്ചിരുന്നു. പ്രതികള്‍ വില്‍പ്പന നടത്തുന്ന എംഡിഎംഎ രാസ ലഹരി ‘മോളി’ എന്ന പേരിലാണ് അനൂപിന്റെ ഫോണ്‍ നമ്പറില്‍ സേവ് ചെയ്തിരുന്നത്.

കെ ടി റമീസ് ലഹരി വസ്തുക്കള്‍ സരിത്തിനും, സ്വപ്‌നയ്ക്കും കൈമാറിയതായി അന്വേഷണസംഘത്തിന് സംശയമുണ്ട്. സ്വപ്‌നയും സന്ദീപും പോലീസിന്റെ പിടിയിലായതിനുശേഷം ഒരു മൊബൈല്‍ ഫോണ്‍ തീയിട്ട് നശിപ്പിച്ചിരുന്നു. ദുബെയില്‍ നിന്ന് സ്വര്‍ണം വാങ്ങാനുള്ള പണത്തിനുവേണ്ടി റമീസ് ലഹരി സംഘത്തിന്റെ സഹായം തേടിയിരുന്നു എന്ന് അന്വേഷണസംഘം സ്ഥിരീകരിക്കുന്നുണ്ട്. സരിത്തും, സ്വപ്നയും ഒരുക്കിയ പാര്‍ട്ടികളില്‍ ശിവശങ്കരന് കൊടുത്ത മദ്യത്തില്‍ ലഹരിമരുന്ന് കലര്‍ത്തിയിരുന്നു എന്നൊരു സംശയം മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു.

റമീസ് ആഫ്രിക്കന്‍ രാജ്യമായ ഫ്രാന്‍സ് സന്ദര്‍ശിച്ചത് പ്രതികളിലൊരാളായ അനിഖയുടെ ഭര്‍ത്താവിനൊടൊപ്പമാണെന്ന വിവരവും ലഭിച്ചിട്ടുണ്ട്. അനിഖയുടെ ഭര്‍ത്താവ് നൈജീരിയന്‍ സ്വദേശിയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →