അബുദാബി കടൽതീരത്ത് മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: മലപ്പുറം കാളികാവ് സ്വദേശിയായ മഞ്ചേരി എൻ എം സി ഗോൾഡ് പാർക്ക് ഉടമ നജീബിന്റെ മകൻ നിയാസിന്റെ മൃതദേഹംആണ് അബുദാബിയിൽ കടൽതീരത്ത് കണ്ടെത്തിയത്. 27 വയസായിരുന്നു. ഈമാസം ഒന്ന് മുതൽ നിയാസിനെ കാണാനില്ലായിരുന്നു. മരണത്തിൽ ദുരൂഹതകളുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ജോലി ചെയ്തിരുന്ന സ്ഥാപനവുമായി ചില തർക്കങ്ങൾ നിലനിന്നിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. ബനിയാസിലെ സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തായാക്കി നാട്ടിലേക്ക് കൊണ്ടുവരും.

മാതാവ്: ഷഹർബാനു മഞ്ചേരി കുരിക്കൾ, സഹോദരങ്ങൾ: നിഹാദ്, നിദ

Share
അഭിപ്രായം എഴുതാം