ന്യൂഡല്‍ഹി: ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി ബന്ധം സംഘര്‍ഷ ങ്ങളിലെത്തുമ്പോള്‍ അത്യാധുനിക ആയുധങ്ങളുമായി ചെറുത്തു നില്‍പ്പിനൊരുങ്ങി ഇന്ത്യ. അത്യാധുനിക എ.കെ.-203 റൈഫിള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ റഷ്യയുമായി ഒപ്പിട്ടു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ റഷ്യ സന്ദര്‍ശനവേളയിലാണ് എ.കെ. 47 റൈഫിളുകളുടെ ആധുനിക പതിപ്പായ എ.കെ. 203 റെഫിള്‍ നിര്‍മിക്കുന്നതിനുള്ള നിര്‍ണായക കരാര്‍ ഇന്ത്യ ഒപ്പിട്ടത്. ഒരു മിനിട്ടിനുള്ളില്‍ 600 വെടിയുണ്ടകള്‍ പായിക്കാനുള്ള കഴിവ് കലാഷ്‌നിക്കോവ് കമ്പനി നിര്‍മിക്കുന്ന അത്യാധുനിക റൈഫിളുകള്‍ക്കുണ്ട്.
ഇന്ത്യന്‍ സൈന്യത്തിന് ആവശ്യമായ 7.7 ലക്ഷം 203 റൈഫിളുകളാണ് സമാഹരിക്കാന്‍ തയ്യാറാകുന്നത്. ഇതില്‍ ഒരു ലക്ഷം എണ്ണം ഇറക്കുമതി ചെയ്യാനും ബാക്കിയുള്ളവ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനുമാണ് തീരുമാനം. 100 ഡോളറാണ് ഓരോ റൈഫിളിനും വേണ്ടി വരുന്ന ചെലവ്. സാങ്കേതിക കൈമാറ്റത്തിനും നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനും ഉള്‍പ്പെടെ വരുന്ന ചെലവാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തദ്ദേശീമായി നിര്‍മിക്കുന്ന എ.കെ. 203 റൈഫിള്‍ യുപിയിലെ അമേഠിയില്‍ കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കോര്‍വ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ നിന്നാകും പുറത്തിറങ്ങുക. ഇപ്പോള്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സ്‌മോള്‍ ആംസ് സിസ്റ്റത്തിലെ (ഐ.എന്‍.എസ്.എ.എസ്) 5.56*45 എം.എം. റൈഫിളുകള്‍ക്ക് പകരമായിരിക്കും എ.കെ.203 റൈഫിള്‍ ഉപയോഗപ്പെടുത്തുക. ലോകത്തില്‍ നിലവില്‍ ഏറ്റവും മാരകമായ ആക്രമണായുധമായി വിലയിരുത്ത പ്പെടുന്ന ഒന്നാണ് അത്യാധുനിക എകെ 203 റൈഫിള്‍.



