റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭര്‍ത്താവിനെ കൊന്നു മൃതദേഹം കിടപ്പുമുറിയില്‍ കുഴിച്ചിട്ട ഭാര്യ അറസ്റ്റിൽ

August 29, 2020 - 5:48 pm

അഗര്‍ത്തല: ത്രിപുരയില്‍ ഭര്‍ത്താവിനെ കൊന്നു ഭാര്യ മൃതദേഹം കിടപ്പുമുറിയില്‍ കുഴിച്ചിട്ടു. കൊലപാതകത്തിന് പിന്നാലെ യുവതി പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങി. സഞ്ജിത് റിയാങ്ങ് (30) ആണു കൊല്ലപ്പെട്ടത്. പ്രതി ഭാരതി റിയാങ്ങിനെ (25) കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച ഉച്ചയോടെയാണു യുവതി ഭര്‍ത്താവിനെ കൊന്നത്. ബംഗാള്‍ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്ന് 200 കിലോമീറ്റര്‍  ദൂരെ ദലൈ ജില്ലയിലെ ഗന്ധാചേരയിലെ ഗ്രാമത്തിലാണു കൊലപാതകം നടന്നത്. മൃതദേഹം വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ചെളിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *