റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്നാറിയില്‍ പട്ടയഭൂമി വകമാറ്റുന്നത് തടയുന്ന ഉത്തരവുമായി ഹൈക്കോടതി. വിധി സംസ്ഥാനമൊട്ടാകെ വകമാറ്റണം

August 28, 2020 - 1:51 pm

മൂന്നാര്‍: പട്ടയഭൂമി വകമാറ്റുന്നത് തടയുന്ന റവന്യൂ വകുപ്പ് ഉത്തരവ് സംസ്ഥാനമൊട്ടാകെ നടപ്പാക്കണമെന്ന് ഹൈക്കോടതി. സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഡിവിഷന്‍ ബഞ്ച് തള്ളിക്കൊണ്ടാണ് ഉത്തരവ്. മൂന്നാറിലെ പട്ടയ ഭൂമികളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ വില്ലേജ് ഓഫീസര്‍മാരുടെ എന്‍.ഒ.സി നിര്‍ബന്ധമാക്കും.

മൂന്നാറിലെ എട്ട് വില്ലേജുകളില്‍ ഭൂമി വകമാറ്റി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കെട്ടിട നിര്‍മാണങ്ങള്‍ക്ക് വില്ലേജ് ഓഫീസറുടെ നിരാക്ഷേപ പത്രം നിര്‍ബന്ധമാക്കി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് റവന്യൂവകുപ്പ് ഉത്തരവിറക്കിയത്. ഈ ഉത്തരവ് സംസ്ഥാന വ്യാപകമായി നടപ്പാക്കാന്‍ പിന്നീട് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടു. എന്തിനുവേണ്ടിയാണ് ഭൂമി പതിച്ചു നല്‍കിയതെന്നു വ്യക്തമാക്കണം. ഇത് റവന്യൂ ഉദ്യോഗസ്ഥര്‍ കൈവശ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തണം. ഇത് പരിശോധിച്ചായിരിക്കണം തദ്ദേശ സ്ഥാപനങ്ങള്‍ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കേണ്ടതെന്നും കോടതി വ്യക്തമാക്കി. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *