ഇടുക്കി: ജില്ലാ ഓഫീസുകള്‍ ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കണം. എങ്കിലെ എല്ലാ സ്ഥലങ്ങളിലുമുള്ള ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുകയുള്ളുവെന്ന് മന്ത്രി എം. എം മണി. ജില്ലാ ആസ്ഥാനമായ പൈനാവില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസ് വൈദ്യുതി വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു. ജില്ലാ ആസ്ഥാനത്ത് ജില്ലാ ഓഫീസുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ നാടിന്റെ പുരോഗതിക്കും വഴിതെളിക്കും. കായിക താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് നിര്‍ണായക സ്ഥാനമാണുള്ളത്. ജില്ലാ ആസ്ഥാനത്ത് ഒരു സ്റ്റേഡിയം അത്യന്താപേക്ഷിതമാണ്. അതിനുള്ള ശ്രമം ആരംഭിക്കണമെന്നും മന്ത്രിയെന്ന നിലക്കുള്ള സഹായങ്ങള്‍ ലഭ്യമാക്കാന്‍ തയ്യാറാണെന്നും അദേഹം പറഞ്ഞു.
പൈനാവ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസ് അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി. വര്‍ഗീസ്, സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ വി.എം, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന്‍, വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, സെക്രട്ടറി ബി. ഗോപകുമാരന്‍ നായര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ.എല്‍. ജോസഫ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് എല്‍. മായാദേവി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം. സുകുമാരന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ടിന്റു സുഭാഷ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗം പ്രഭാ തങ്കച്ചന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, കായിക- രാഷ്ട്രീയ – സാമുഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7457/Sports-Council-office-.html