റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓണക്കാലം: ജനങ്ങള്‍ സാമൂഹിക അകലം പാലിച്ച് ഷോപ്പിങ് നടത്തണം

August 27, 2020 - 5:35 pm

ആലപ്പുഴ: ഓണക്കാലമായതോടെ വ്യാപാര സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും കൂടുതല്‍ ആളുകള്‍ എത്തിച്ചേരാനിടയുള്ളതിനാല്‍ ജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായും പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം അറിയിച്ചു. തിക്കും തിരക്കുമുണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം.കടകളില്‍ പോകുമ്പോള്‍ മൂക്കും വായും മൂടും വിധം മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം ഉറപ്പാക്കുകയും വേണം.കടകളില്‍ കയറുതിന് മുന്‍പും ഇറങ്ങിയ ശേഷവും കൈകള്‍ അണു വിമുക്തമാക്കണം.വൃദ്ധ ജനങ്ങള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ മറ്റ് രോഗങ്ങള്‍ക്ക് സ്ഥിരമായി മരുന്ന് കഴിക്കുവര്‍ തുടങ്ങിയവര്‍ സന്ദര്‍ശനങ്ങളൊഴിവാക്കി വീടുകളില്‍ സുരക്ഷിതരായിരിക്കുക. ഷോപ്പിങ്ങിന് കഴിവതും ഒരാള്‍ മാത്രം പോകുക. തിരക്കുണ്ടെങ്കില്‍ കടയുടെ പുറത്ത് ക്ഷമയോടെ കാത്തു നില്ക്കുക.മുന്‍കൂട്ടി ലിസ്റ്റ് തയ്യാറാക്കി പോകുന്നത് കൂടുതല്‍ സമയം കടയ്ക്കുള്ളില്‍ ചെലവഴിക്കുത് ഒഴിവാക്കാന്‍ സഹായിക്കും.അയല്‍ വീടുകള്‍, ബന്ധു വീടുകള്‍, ബീച്ച്, പാര്‍ക്ക് തുടങ്ങി പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം.വീട്ടിലെ അംഗങ്ങളുടെ സഹകരണത്തോടെ ഓണവിഭവങ്ങള്‍ വീട്ടില്‍തന്നെ ഉണ്ടാക്കാം. ഓണസദ്യയ്ക്ക് വീട്ടിലെ അംഗങ്ങള്‍ മാത്രം മതി.ഓണക്കാലത്ത് സജീവമാകാറുള്ള ക്ലബ്ബുകള്‍, ഇത്തവണ കൂട്ടം കൂടാനിടയുണ്ടാക്കുന്ന കളികള്‍, ആഘോഷങ്ങള്‍ എന്നിവ ഒഴിവാക്കണം. പകരം ഓണ്‍ലൈന്‍ സാധ്യത ഉപയോഗിച്ച് മത്സരങ്ങള്‍ സംഘടിപ്പിക്കാവുതാണ്.പുതുവസ്ത്രങ്ങള്‍ വാങ്ങിയ ഉടനെ ധരിച്ചു നോക്കരുത്.ഓണസമ്മാനങ്ങളുടെ പാക്കറ്റ് ഉടനെ കൈമാറ്റം ചെയ്യാതെ അണുവിമുക്ത മാക്കാന്‍ ശ്രദ്ധിക്കുക.പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങി രോഗലക്ഷണങ്ങളുള്ളവര്‍ കടകളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുത്. കടയുടമയും ജീവനക്കാരും രോഗലക്ഷണങ്ങളില്ലാത്തവരാണെ് ഉറപ്പാക്കുക. കടയ്ക്കു പുറത്ത് സോപ്പുപയോഗിച്ച് കൈ കഴുകുന്നതിനോ സാനി’ട്ടൈസര്‍ ഉപയോഗിക്കാനോ ഉള്ള സൗകര്യം ഉറപ്പാക്കണം.ജീവനക്കാര്‍ മാസ്‌ക് ശരിയായ വിധത്തില്‍ ധരിക്കേണ്ടതും ആറ് മണിക്കൂര്‍ ഇടവേളയില്‍ മാറ്റി ധരിക്കേണ്ടതുമാണ്.കടയുടെ വിസ്താരമനുസരിച്ച് സാമൂഹിക അകലം പാലിക്കാന്‍ സാധ്യമാകും വിധം മാത്രം ആളുകളെ പ്രവേശിപ്പിക്കുക.ജീവനക്കാര്‍ കൈകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കാനും ശ്രദ്ധിക്കണം.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7414/Onam-celebration-:-Restrictions.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *