സതാംപ്ടൺ : ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ പരാജയമൊഴിവാക്കാനുള്ള കഠിന പ്രയത്നത്തിലാണ് പാക്കിസ്ഥാൻ. ഫോളോ ഓൺ ചെയ്യപ്പെട്ട ശേഷം നാലാം ദിവസം കളി നിർത്തുമ്പോൾ നേരിയ പ്രതീക്ഷകൾ പാക് ടീമിന്റെ മുന്നിൽ തെളിയുകയാണ്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്നതാണ് പാക്കിസ്ഥാന്റെ നില. വീണ്ടും ഇംഗ്ലണ്ടിനെ ബാറ്റ് ചെയ്യിപ്പിക്കുവാൻ 210 റൺസ് കൂടി പാക്കിസ്ഥാൻ നേടേണ്ടതുണ്ട്.
42 റണ്‍സ് നേടിയ ആബിദ് അലിയുടെയും 18 റണ്‍സ് നേടിയ ഷാന്‍ മസൂദിന്റെയും വിക്കറ്റുകള്‍ അവർക്ക് നഷ്ടമായപ്പോള്‍ ക്രീസിലിപ്പോളുള്ളത് അസ്ഹര്‍ അലിയും ബാബര്‍ അസമുമാണ്. അസ്ഹര്‍ 29 റണ്‍സും ബാബര്‍ നാല് റണ്‍സുമാണ് നേടിയിട്ടുള്ളത്.
മത്സരത്തിന്റെ അഞ്ചാം ദിവസം മോശം കാലാവസ്ഥയാണ് പ്രവചിരിക്കുന്നത്.




