ബോൾട്ടിന് കോവിഡ് ജൻമദിനപ്പാർട്ടിയിലെത്തിയവരെല്ലാം നിരീക്ഷണത്തിൽ

ജമൈക്ക : വേഗ രാജാവ് ഉസൈൻ ബോൾടിന് കൊവിഡ് സ്ഥിരീകരിച്ചു. ജൻമദിന ആഘോഷം കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷമാണ് താരം കൊവിഡ് പോസിറ്റീവായത്.

ഇതോടെ ജൻമദിനം ആഘോഷിക്കാനെത്തിയ പ്രമുഖരായ ക്രിക്കറ്റ് താരങ്ങളും ഫുട്ബോൾ താരങ്ങളുമെല്ലാം നിരീക്ഷണപ്പട്ടികയിലായി. ക്രിക്കറ്റ് താരം ക്രിസ് ഗെയിൽ , മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിംഗ്, ഗായകൻ ക്രിസ്റ്റഫർ മാർടിൻ തുടങ്ങിയവർ ആഘോഷ പരിപാടിയ്ക്കെത്തിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു പരിപാടി നടത്തിയത്.

രോഗം സ്ഥിരീകരിച്ച ബോൾടിനെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വേഗ രാജാവായ ജമൈക്കൻ ഇതിഹാസത്തിന്റെ 34-ാം ജൻമദിനം

Share
അഭിപ്രായം എഴുതാം