തദ്ദേശീയമായി വികസിപ്പിക്കാനുള്ള 108 പ്രതിരോധ ഉപകരണങ്ങളുടെ പട്ടിക തയ്യാറാക്കി ഡിആര്‍ഡിഒ

ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിക്കാനുള്ള 108 പ്രതിരോധ ഉപകരണങ്ങളുടെ പട്ടിക തയ്യാറാക്കി ഇന്ത്യയുടെ പ്രതിരോധ ഗവേഷണ-വികസന സംഘടനയായ ഡിആര്‍ഡിഒ. തെരഞ്ഞെടുക്കപ്പെട്ട സാമഗ്രികളുടെ വിവരങ്ങള്‍ ഡിആര്‍ഡിഒ സംഘം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന് സമര്‍പ്പിച്ചു.ആത്മ നിര്‍ഭര്‍ ഭാരതിന് പിന്തുണ നല്‍കി കൊണ്ടാണ് ഡിആര്‍ഡിഒയുടെ നടപടി.

പ്രതിരോധ ഉപകരണങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ തന്നെ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്യുകയാണ് ലക്ഷ്യമിടുന്നത്. നിര്‍മ്മിക്കുന്ന ഉപകരണങ്ങളുടെ പരീക്ഷണങ്ങള്‍ക്കും ഡിആര്‍ഡിഒയാണ് നേതൃത്വം നല്‍കുക. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന ഉപകരണങ്ങള്‍ സുരക്ഷാ സേനകള്‍ക്ക് കരാറുകളിലൂടെ സ്വന്തമാക്കാന്‍ സാധിക്കും.

മുന്‍കാലങ്ങളില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്ത്യ വലിയ രീതിയില്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നുവെങ്കില്‍ ഇന്ന് ഇന്ത്യയുടെ പല ആയുധങ്ങളും കയറ്റുമതി ചെയ്യപ്പെടുകയാണ്. ഇത്തരത്തില്‍ സ്വയം പര്യാപ്തമായ ഒരു ഇന്ത്യയെയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Share
അഭിപ്രായം എഴുതാം