ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്‌ അപലപനീയം-കനിമൊഴി

ചെന്നൈ: കേന്ദ്ര ആയുഷ്‌ മന്ത്രാലയത്തിന്‍റെ  വെര്‍ച്വല്‍ ട്രെയിനിംഗ്‌ വേളയില്‍ ഹിന്ദിയിതര ഭാഷ സംസാരിക്കുന്നവര്‍ക്ക്‌ പുറത്തുപോകാമെന്ന കേന്ദ്ര ആയുഷ്‌ മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ്‌ കോടേച്ചയുടെ പ്രസ്‌താവന ഹിന്ദി ആധിപത്യം അടിച്ചേല്‍പ്പിക്കുന്നതിനെ കുറിച്ചാണ്‌ സംസാരിക്കുന്നതെന്നും അത്‌ അങ്ങേയറ്റം അപലപനീയമാണെന്നും ഡിഎംകെ ലീഡറും ലോകസഭാംഗവുമായ കനിമൊഴി ട്വിറ്ററില്‍ കുറിച്ചു.

ഹിന്ദി അറിയാത്ത ഡോക്ടര്‍മാരോട്‌ ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട കൊടേച്ചയെ സസ്‌പെന്‍റ് ‌ ചെയ്യണമെന്നും കനിമൊഴി ആവശ്യപ്പെട്ടു

Share
അഭിപ്രായം എഴുതാം