ബെയ്‌ജിംഗ് : ശാന്തസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ പാപ്പുവാ ന്യൂ ഗിനിയയില്‍ ചൈനയുടെ മൈനിംഗ് കമ്പനി അവരുടെ ജീവനക്കാരില്‍ വാക്‌സിന്‍ പരീക്ഷണം നടത്തിയതായി വിവരം. 2020 ഓഗസ്‌റ്റ് 10നാണ് 48 ചൈനീസ് ജീവനക്കാര്‍ക്ക് സാര്‍സ് കോവ് 2 വാക്‌സിന്‍ നല്‍കിയതെന്ന് മെറ്റലര്‍ജിക്കല്‍ കോര്‍പ്പറേഷന്‍ ഓഫ് ചൈന നിയന്ത്രിക്കുന്ന രാമു നികോ മാനേജ്‌മെന്‍റ് ലിമിറ്റഡ് എന്ന കമ്പനി പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. വാക്‌സിന്‍ തെറ്റായ ഫലം നല്‍കാനും സാദ്ധ്യതയു ണ്ടെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.
രാജ്യത്ത് കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നിരോധിച്ച് നാഷണല്‍ പാന്‍ഡമിക്ക് റെസ്‌പോണ്‍സ് കണ്‍ട്രോളര്‍ ഡേവിഡ് മാനിംഗ് ഓഗസ്‌റ്റ് 13 വ്യാഴാഴ്‌ച ഉത്തരവിട്ടിരുന്നു. ഒരു പരീക്ഷണത്തിനും ദേശീയ ആരോഗ്യവിഭാഗം അനുമതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തേക്ക് കൊണ്ടുവരുന്ന എല്ലാ വാക്‌സിനുകളും ദേശീയ ആരോഗ്യ വിഭാഗത്തിന്‍റെ അനുമതിയോടെ വേണമെന്നും നിരവധി പരീക്ഷണങ്ങള്‍ നടത്തി പാര്‍ശ്വഫലങ്ങളില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. മാത്രമല്ല പ്രോട്ടോക്കോള്‍ പാലിക്കണം. ലോകാരോഗ്യ സംഘടന അംഗീകരിക്കുകയും വേണമെന്നും 14 ന് വെളളിയാഴ്‌ച പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ മാനിംഗ് പറഞ്ഞു. ഈ വിഷയം സംബന്ധിച്ച് അടിയന്തിരമായി വ്യക്തത വരുത്തണമെന്ന് ചൈനീസ് അംബാസഡര്‍ സ്യൂബിംഗിനോട് മാനിംഗ് ആവശ്യപ്പെട്ടു