ഖരക്ക്‌പൂരിലെ അഞ്ചംഗകുടുംബത്തിന്‍റെ മരണത്തില്‍ ദുരൂഹത

ഭോപ്പാല്‍: മധ്യപ്രദേശിലെ ഖരക്ക്‌പൂരില്‍ ഒരു കുടുംബത്തിലെ അഞ്ചംഗങ്ങള്‍ തൂങ്ങി മരിച്ചനിച്ച നിലയില്‍ കാണപ്പെട്ടു. 22-08-2020, ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. മരണത്തില്‍ ദുരൂഹതയുണ്ട്. മരിച്ചവരുടെ ശരീരം നിലത്ത് തൊട്ടാണ് കിടന്നിരുന്നത്. ധരംദാസ്‌ സോണി(62), ഭാര്യ പുന (55),മകന്‍ മനോഹര്‍(27),മകന്‍റെ ഭാര്യ സോന(25) ഇവരുടെ നാലുവയസുകാരനായ മകന്‍ എന്നിവരാണ്‌ മരിച്ചത്‌ ധരംദാസ്‌ സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു.

രാവിലെ പാല്‍ കൊണ്ടു വന്നയാള്‍ വാതില്‍ മുട്ടിയിട്ടും തുറന്നില്ല. അയാള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോള്‍ നാലു വയസായ കുട്ടിയടക്കം അഞ്ചുപേരും തൂങ്ങിക്കിടക്കുന്നതാണ് കണ്ടത്.

സംഭവത്തില്‍ ദുരൂഹതകള്‍ ഉളളതായി പോലീസ്‌ പറഞ്ഞു. അഞ്ചുപേരുടേയും മൃതദേഹങ്ങള്‍ നിലം തൊട്ട നിലയിലാണ്‌ കിടന്നിരുന്നത്‌. കുട്ടിയുടേയും യുവതിയുടേയും ശരീരത്ത്‌ മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നു. മനോഹറിന്‍റെ വസ്‌ത്രത്തില്‍ ചോരപ്പാടുകളും ഉണ്ടായിരുന്നു. കുടുംബാംഗങ്ങളെ ആരേയും വീടിന്‌ പുറത്ത്‌ കാണാത്തതിനാല്‍ അയല്‍ക്കാര്‍ പോലീസില്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന്‌ പോലിസെത്തി കതക്‌ തകര്‍ത്ത്‌ അകത്ത്‌ കയറുകയായിരുന്നു. ഫോറന്‍സിക്ക്‌ വിദഗ്‌ദര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച്‌ സാമ്പിളുകള്‍ ശേഖരിച്ചതായി പോലീസ്‌ സൂപ്രണ്ട്‌ അറിയിച്ചു.

സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി അഞ്ച്‌ ഡോക്ടര്‍ മാരടങ്ങുന്ന സമിതി രൂപീകരിച്ചതായും പോലീസ്‌ സൂപ്രണ്ട്‌ പറഞ്ഞു. സോണിയുടെ കുടുംബം സ്ഥലം വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്‌

Share
അഭിപ്രായം എഴുതാം