ഇടുക്കി: റംസാന്‍ കഴിഞ്ഞവര്‍ഷത്തെപ്പോലെ ആഘോഷിക്കുന്നത് അഭികാമ്യം: ജില്ലാ കലക്ടര്‍
ഇടുക്കി: കോവിഡ് വ്യാപനത്തിന്റെ നിലവിലെ സാഹചര്യത്തില്‍ റംസാന്‍ കഴിഞ്ഞ വര്‍ഷം ആഘോഷിച്ചപോലെ വീടുകളില്‍ത്തന്നെയാക്കി സഹകരിച്ചാല്‍ ലോക്ഡൗണിലൂടെ നമ്മള്‍ നേടിയെടുത്ത കോവിഡ് വ്യാപനത്തിന്റെ കുറവ് നിലനിര്‍ത്താന്‍ കഴിയുമെന്ന് ജില്ലാ കലക്ടര്‍ മൗലവിമാരെ ഓര്‍മ്മിപ്പിച്ചു. റംസാന്‍ നോമ്പുതുറ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിമിതപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ …