റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിയാതെ ചക്രവ്യൂഹത്തിലാണ് മുഖ്യമന്ത്രി എന്ന് പി ടി തോമസ് . 24-08-2020 ന് തിരുവനന്തപുരത്ത് നടന്ന നിയമ സഭാസമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ അവിശ്വസപ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു പി ടി തോമസ്. ചെറ്റക്കുടിലിൽ പണം അടിച്ചുമാറ്റി ലൈഫ് പദ്ധതിയെ സർക്കാർ മരവിപ്പിച്ചു. പിഎസ്‌സിയെ നോക്കുകുത്തിയാക്കി. ഈ ചക്രവ്യൂഹത്തില്‍ നിന്നും സർക്കാറിന് പുറത്തിറങ്ങാൻ കഴിയില്ല. ക്ലിഫ് ഹൌസിലും സെക്രട്ടറിയേറ്റിലും തട്ടിപ്പുകാരൻ നിരങ്ങുകയാണ്. ശിവശങ്കരന്‍റെ കയ്യിൽ രഹസ്യങ്ങൾ ഉള്ളതുകൊണ്ടാണോ സർക്കാർ സംരക്ഷിക്കുന്നത്? പല മന്ത്രിമാരും എപ്പോഴാണ് ജയിലിൽ പോകാനിരിക്കുന്നതെന്ന് ഭയന്നിരിക്കുയാണ്. എൽഡിഎഫ് സർക്കാരിനെതിരെ ജനങ്ങൾ അവിശ്വാസം പാസായി കഴിഞ്ഞതായി പി ടി തോമസ് അറിയിച്ചു. മാനമുണ്ടെങ്കില്‍ സർക്കാർ രാജി വെക്കണമെന്നും ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *