റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കായിക മന്ത്രാലയത്തെ ചോദ്യം ചെയ്ത് സാക്ഷി മാലിക്

August 23, 2020 - 11:35 am

ന്യൂഡൽഹി: അര്‍ജുന അവാര്‍ഡിനായി പരിഗണിക്കുന്നവരുടെ പട്ടികയിന്‍ നിന്ന് തന്റെ പേര് നീക്കം ചെയ്ത കായിക മന്ത്രാലയത്തിന്റെ നടപടിയെ ചോദ്യംചെയ്ത് ഇന്ത്യന്‍ ഗുസ്തി താരം സാക്ഷി മാലിക്. വിഷയത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു കൊണ്ടാണ് സാക്ഷി തന്റെ അതൃപ്തിയറിയിച്ചത്.

29 പേരുടെ പട്ടികയില്‍ നിന്ന് സാക്ഷിയുടെയും മീരാഭായ് ചാനുവിന്റെയും പേരുകള്‍ മന്ത്രാലയം ഒഴിവാക്കിയിരുന്നു. ഏത് മെഡല്‍ നേടിയാലാണ് തനിക്ക് അര്‍ജുന അവാര്‍ഡ് ലഭിക്കുകയെന്ന് സാക്ഷി പ്രധാനമന്ത്രിക്കയച്ച കത്തില്‍ ചോദിച്ചു.കായിക മന്ത്രി കിരണ്‍ റിജിജുവിനും അവർ കത്തെഴുതിയിട്ടുണ്ട്.

2016ല്‍ റിയോ ഒളിമ്ബിക്സില്‍ വെങ്കല മെഡല്‍ നേടിയ സാക്ഷി രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍ രത്‌ന പുരസ്കാരത്തിനും അര്‍ഹയായിരുന്നു.

ഒരു കായികതാരം അവരുടെ ജീവന്‍ അപകടത്തിലാക്കിയിട്ടാണ് ഈ രംഗത്തിറങ്ങുന്നത്. അര്‍ജുന അവാര്‍ഡ് ജേതാവെന്ന നിലയില്‍ എന്റെ പേര് കാണുന്നതിനായി ഞാന്‍ ആഗ്രഹിക്കുന്നു, എന്നും അവർ കത്തിൽ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *