തിരുവനന്തപുരം: ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ രജിസ്‌ട്രേഷൻ നേടാതെ കേരളത്തിൽ മെഡിക്കൽ പ്രാക്ടീസ് നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മോഡേൺ മെഡിസിൻ ഡോക്ടർമാരെ അറിയിക്കാൻ മോഡേൺ മെഡിസിൻ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചു. 1953 ലെ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ആക്ട് പ്രകാരം കേരളത്തിൽ മെഡിക്കൽ പ്രാക്ടീസ് നടത്താൻ ടി.സി.എം.സി രജിസ്‌ട്രേഷൻ നിർബന്ധമാണ്.