അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പാലക്കാട് : കൊല്ലങ്കോട് ബ്ലോക്ക് പരിധിയിലെ പട്ടികജാതി വിഭാഗത്തില്‍ പിന്നാക്കം നില്‍ക്കുന്ന നായാടി, വേടന്‍, വേട്ടുവന്‍, കളളാടി, അരുന്ധതിയാര്‍, ചക്കിലിയന്‍ വിഭാഗത്തിലെ ഏഴ് മുതല്‍ 12 -ാം ക്ലാസ് വരെ സര്‍ക്കാര്‍/എയ്ഡഡ്/സ്പെഷല്‍ സ്‌കളൂകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനമുറി നിര്‍മ്മാണത്തിനുളള ധനസഹായത്തിന് അപേക്ഷിക്കാം. സ്വന്തമായി 800 സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ വീടുളളവര്‍ ആനുകൂല്യത്തിന് അര്‍ഹരല്ല. അര്‍ഹരായവര്‍ ജാതി, വരുമാനം, കോഴ്സ് സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്തംബര്‍ മൂന്നിന് വൈകിട്ട് അഞ്ചിനകം കൊല്ലങ്കോട് ബ്ലോക്ക് പട്ടിക വികസന ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. വൈകി കിട്ടുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ഫോണ്‍ : 8547630129.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *