റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മമ്മുട്ടിയെ വെല്ലുവിളിച്ച് ജനാർദ്ദനൻ

August 20, 2020 - 12:41 pm

കൊച്ചി: യൂത്തൻമാരെ തോൽപിച്ച് കഴിഞ്ഞ ദിവസം മെഗാസ്റ്റാർ മമ്മൂട്ടി പങ്കുവെച്ച ചിത്രത്തിനെ വെല്ലുവിളിച്ച് ജനാർദ്ദനൻ.

മമ്മൂട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്തും അതിന്റെ ലൈറ്റ് വേര്‍ഷന്‍ ഇറക്കിയും രംഗത്തെത്തിയ യൂത്തൻമാർക്കൊപ്പം ജനാർദ്ദനനും പങ്കു ചേരുന്നു. ആഹാ, അത്രയ്ക്കായോ എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ മുഖത്തിന് പകരം സ്വന്തം മുഖം മോര്‍ഫ് ചെയ്താണ് ജനാർദ്ദനൻ്റെ പരീക്ഷണം.

മമ്മൂട്ടി വീട്ടില്‍ നിന്നു വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ എടുത്ത ഫോട്ടോ ആരാധകർ മിനുട്ടുകൾക്കകം വൈറലാക്കിയിരുന്നു. ഈ പ്രായത്തിലും ഇത്രയും സ്റ്റൈല്‍ എങ്ങനെയെന്നായിരുന്നു ആരാധകരുടെ ചോദ്യം.പിന്നീട് നിരവധി പേരാണ് മമ്മൂട്ടിയുടെ ഈ ഫോട്ടോ വെച്ചുള്ള ട്രോളുകൾ ഇറക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *