റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇനി മണിക്കൂറുകള്‍ വേണ്ട, നിമിഷങ്ങള്‍ കൊണ്ട് എംആര്‍ഐ സ്‌കാന്‍ എടുക്കാം: പുതിയ കണ്ടെത്തലുമായി ഫെയ്‌സ് ബുക്ക് ടീം

August 19, 2020 - 9:04 pm

ന്യൂയോര്‍ക്ക്: എം.ആര്‍.ഐ സ്‌കാന്‍(മാഗ്‌നെറ്റിക് റെസൊണന്‍സ് ഇമേജിങ്) അഥവാ കാന്തിക അനുരണന ചിത്രീകരണം രംഗത്ത് വലിയ കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ഫെയ്‌സ് ബുക്കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടീം. എം.ആര്‍.ഐ എന്നത് ശരീരത്തിലെ ആന്തരാവയവങ്ങളുടെ ഘടനയും പ്രവര്‍ത്തനവും പകര്‍ത്തിയെടുക്കാനുള്ള ഒരു സ്‌കാനിംഗ് രീതിയാണ്. ഒരു വലിയ വളയത്തിനുള്ളിലേക്ക് യന്ത്രസഹായത്തോടെ രോഗിയെ കയറ്റിയാണ് സ്‌കാന്‍ ചെയ്യുന്നത്. മണിക്കൂര്‍ സമയം വരെ ഇതു നടത്തുന്നതിന് ആവശ്യമായി വരാറുണ്ട്. എന്നാല്‍ ഇനി അത് ഏതാനും മിനിട്ടുകള്‍ കൊണ്ട് പൂര്‍ത്തിയാക്കാമെന്നാണ് ഫെയ്‌സ് ബുക്ക് ടീം പറയുന്നത്. ഫേസ്ബുക്ക് എഐ, എന്‍യുയു ലാംഗോണ്‍ ഹെല്‍ത്ത് ടീമുമാണ് ഈ കണ്ടെത്തലിന് പിന്നില്‍. ഫാസ്റ്റ് എംആര്‍ഐ എന്ന് വിളിക്കപ്പെടുന്ന നെറ്റ്‌വര്‍ക്ക് സ്‌കാനിംഗ് ആണ് ഇതെന്നും ടീം വ്യക്തമാക്കി.

മറ്റു സ്‌കാനിങുകളെപ്പോലെ ആരോഗ്യ പരമായ പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കാത്ത ഒരു സ്‌കാനിംഗ് രീതിയാണെങ്കിലും എം.ആര്‍.ഐ മെഷീനുകളില്‍ ഉണ്ടാകുന്ന ശബ്ദം ചിലര്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കാം. അതുപോലെ അതില്‍ ഒരു നീണ്ട സമയം കിടക്കേണ്ടി വരുന്നത് ചിലര്‍ക്ക് ക്‌ളൗസ്‌ട്രോഫോബിയ പോലെയുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കിയേക്കാം. ഇതിനെല്ലാം പരിഹാരമായിരിക്കും പുതിയ കണ്ടെത്തല്‍. ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങളെ തിരിച്ചറിയാനും കൂടുതല്‍ കൃത്യതയാര്‍ന്ന രോഗനിര്‍ണ്ണയം നടത്താനുമാണ് എം.ആര്‍.ഐ. സ്‌കാനിംഗ് ഉപയോഗിക്കുന്നത്.

അതിശക്തമായ കാന്തിക വലയം സൃഷ്ടിച്ചെടുത്താണ് സ്‌കാനിങ് നടത്തുന്നത്. സി.ടി. സ്‌കാനിങ്ങിലെയും അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിലെയും പോലെ എം.ആര്‍.ഐ. സ്‌കാനിങ്ങിലും പ്രതിബിംബങ്ങള്‍ സൃഷ്ടിക്കുക വഴിയാണ് പരിശോധന സാധ്യമാവുക. ബാഹ്യകാന്തികപ്രഭയുടെ സ്വാധീനത്താല്‍ ഹൈഡ്രജന്‍ ആറ്റങ്ങളുടെ സ്വഭാവമാറ്റങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയും റേഡിയോ തരംഗങ്ങള്‍ കടത്തിവിടുമ്പോഴും അല്ലാതെയുമുള്ള അവസരങ്ങളില്‍ കാന്തികസ്വഭാവത്തിനു സംഭവിക്കുന്ന വ്യത്യാസങ്ങള്‍ ക്രോഡീകരിച്ചുമാണ് എം.ആര്‍.ഐ.യില്‍ പ്രതിബിംബങ്ങള്‍ സൃഷ്ടിക്കുന്നത്. ഇതിനെല്ലാം എടുക്കുന്ന സമയം നെറ്റ്‌വര്‍ക്ക് സ്‌കാനിംഗ് വഴി കുറയ്ക്കാന്‍ കഴിയുമെന്നാണ് ഫെയ്‌സ് ബുക്ക് ടീമിന്റെ അവകാശവാദം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *