‘ശക്താറെ ‘ക്കാള്‍ ശക്തര്‍ തങ്ങളെന്ന് തെളിയിച്ച് ഇന്റര്‍ മിലാന്‍ യൂറോപ്പ ഫൈനലില്‍

കൊളോണ്‍: എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ഉക്രയിന്‍ ടീമായ ശക്തറിനെ പരാജയപ്പെടുത്തി ഇന്റര്‍ മിലാന്‍ യൂറോപ്പ ലീഗിന്റെ ഫൈനലില്‍ കടന്നു. അര്‍ജന്റീനിയന്‍ മുന്നേറ്റനിരക്കാരനായ ലൗട്ടാരോ മാര്‍ടിനെസും ബല്‍ജിയന്‍ സ്‌ട്രൈക്കര്‍ ലുകാകുവും മികച്ച ഫോം പുറത്തെടുത്തപ്പോള്‍ ഉക്രയിന്‍ താരങ്ങള്‍ നിസ്സഹായരായി നോക്കി നിന്നു.

മത്സരത്തിന്റെ 19-ാം മിനുട്ടില്‍ തന്നെ ഇന്ന് ഇന്റര്‍ മിലാന്‍ ആദ്യ ഗോള്‍ നേടി. മാര്‍ട്ടിനെസിന്റെ മനോഹരമായ ഒരു ഹെഡറിലൂടെ ആയിരുന്നു ആദ്യ ഗോള്‍ പിറന്നത്. ബരെല്ലയുടെ അതിസമര്‍ത്ഥമായ അസിസ്റ്റ് ആണ് ആ ഗോളിലേക്കുള്ള വഴി തുറന്നത്.

രണ്ടാം പകുതിയില്‍ 64-ാം മിനുട്ടില്‍ മറ്റൊരു ഹെഡര്‍ ഇന്ററിനെ ലീഡ് ഇരട്ടിയാക്കി. ഡംബ്രോസിയോയുടെ വകയായിരുന്നു രണ്ടാം ഗോള്‍. 74-ാം മിനുട്ടില്‍ ലുകാകുവിന്റെ അസിസ്റ്റില്‍ നിന്ന് മാര്‍ട്ടിനെസിന്റെ രണ്ടാം ഗോളും വന്നു. പിന്നെ ലുകാകുവിന്റെ ഇരട്ട ഗോളുകള്‍ കൂടി വന്നതോടെ ശക്തറുടെ പതനം പൂര്‍ത്തിയായി. 78, 84 മിനുട്ടുകളില്‍ ആയിരുന്നു ലുകാകുവിന്റെ ഗോളുകള്‍. ഇതില്‍ ഒരു ഗോള്‍ ഒരുക്കിയത് മാര്‍ട്ടിനെസ് ആയിരുന്നു.

ഫൈനലില്‍ സെവിയ്യയെ ആകും ഇന്റര്‍ മിലാന്‍ നേരിടുക. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചാണ് സെവിയ്യ ഫൈനലില്‍ എത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →