റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വർഷമായി നയതന്ത്ര ബാഗുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് പ്രോട്ടോകോൾ ഓഫീസർ ബി സുനിൽ കുമാർ കസ്റ്റംസിന് റിപ്പോർട്ട് നൽകി. തപാൽ വഴിയും ഇമെയിൽ വഴിയും ആണ് വിശദീകരണം നൽകിയിട്ടുള്ളത്. പ്രോട്ടോകോൾ ഓഫീസറുടെ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ വിട്ടു നൽകാറുള്ളൂ. വിട്ടു നൽകിയതിനുശേഷം രേഖ പ്രോട്ടോകോൾ ഓഫീസറെ വിവരം അറിയിക്കണമെന്നും ചട്ടത്തിൽ ഉണ്ട് . നയതന്ത പാഴ്സൽ ആയിട്ടാണ് മതഗ്രന്ഥങ്ങൾ എത്തിയിട്ടുണ്ട് എന്ന് കെ ടി ജലീലിനെ വാദം ഇതോടെ പൊളിയുകയാണ്.

നയതന്ത്ര ഓഫീസറുടെ വിശദീകരണത്തിന് മറുപടിയുമായി കെ ടി ജലീല്‍ രംഗത്തെത്തി. പ്രോട്ടോകോൾ ഓഫീസറുടെ അനുമതിയില്ലാതെയാണ് പാഴ്സൽ വന്നിട്ടുള്ളത് എങ്കിൽ കസ്റ്റംസ് എങ്ങനെ വിട്ടുകൊടുത്തു എന്ന വിശദീകരണം നൽകണം. ഏത് ഏജൻസി അന്വേഷണം നടത്തിയാലും ആശങ്കയില്ല. വ്യക്തിപരമായ ബന്ധങ്ങളുടെ പേരിൽ വരുന്ന ലഗേജുകൾക്ക് പ്രോട്ടോകോൾ ആവശ്യമില്ല. കോൺസുലേറ്റ് ജനറലുമായുള്ള സുഹൃത്ത് ബന്ധത്തിന് മുകളിലാണ് ആണ് പാഴ്സൽ എത്തിച്ചത്. അതൊന്നും താൻ കൈകൊണ്ട് തൊട്ടുനോക്കിയിട്ട് പോലുമില്ല. ഒരുതരത്തിലുള്ള സമ്മാനങ്ങളും സ്വീകരിച്ചിട്ടില്ല. അനൗദ്യോഗികമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരം നൽകേണ്ടത് കസ്റ്റംസാണ്. ഇതാണ് കെ ടി ജലീലിനെ വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *