ചെന്നൈ: പ്രശസ്‌ത ഗയകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മകന്‍ എസ്.പി ചരണ്‍ പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ ഡോക്ടര്‍മാരേയും ബന്ധുക്കളേയും തിരിച്ചറിയുന്നുണ്ടെന്നും ശ്വസിക്കാനുളള ബുദ്ധിമുട്ടുകള്‍ മാറിവരുന്നുണ്ടെന്നും മകന്‍ പറഞ്ഞു. വെന്‍റിലേറ്ററില്‍ കഴിയുന്ന അച്ഛന്‍ വേഗം സുഖം പ്രാപിച്ച് മടങ്ങി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് സ്ഥിരീകരിച്ച എസ്.പി.ബി യെ ആഗസ്റ്റ് 5 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്‌ച അര്‍ദ്ധരാത്രിയോടെ സ്ഥിതി വഷളാവുകയായിരുന്നുവെന്നാണ് ചെന്നൈ എ.ജി.എം ഹെല്‍ത്ത് കെയര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചത്