തൃശ്ശൂർ ജില്ലയിലെ പ്രളയബാധിതരായ കർഷകർക്ക് ധനസഹായം

തൃശ്ശൂർ: റീബിൽഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് പ്രളയബാധിതരായ കർഷകർക്ക് വേണ്ടി വിവിധ ധനസഹായ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പശുവളർത്തൽ: ഒരു കർഷകന് 2 പശുക്കളെ വാങ്ങാവുന്ന പദ്ധതി. സബ്‌സിഡി 60000 രൂപ. കിടാരി വളർത്തൽ: 1 കിടാരിയെ വാങ്ങുന്ന പദ്ധതി. സബ്‌സിഡി 15000 രൂപ. ശുചിത്വമുളള തൊഴുത്ത് നിർമ്മാണം: സബ്‌സിഡി 25000 രൂപ. കറവപ്പശുകൾക്ക് കാലിത്തീറ്റ വിതരണം: 900 കറപ്പശുകൾക്ക് 6 മാസത്തേക്ക് 1000 രൂപ വീതം. സബ്‌സിഡി 6000 രൂപ. ഡയറിഫാമുകളുടെ കാലിത്തീറ്റ വിതരണം: സബ്‌സിഡി 100000 രൂപ. തീറ്റ പുൽകൃഷി: ഹെക്ടറിന് 30000 രൂപ നിരക്കിൽ തീറ്റ പുൽകൃഷി. ആടുവളർത്തൽ: 5 പെണ്ണാടും 1 മുട്ടനാടും അടങ്ങുന്ന ആടുവളർത്തൽ യൂണിറ്റിന് സബ്‌സിഡി 25000 രൂപ. അടുക്കളമുറ്റത്തെ കോഴി വളർത്തൽ: 5 കോഴിക്കളെ വാങ്ങി നൽകുന്ന ഒരു യൂണിറ്റിന് സബ്‌സിഡി 500 രൂപ. പന്നിവളർത്തൽ: 2 മാസം പ്രായമുളള 10 പന്നികുഞ്ഞുങ്ങൾ അടങ്ങുന്ന ഒരു യൂണിറ്റിന് 50000 രൂപയാണ് . താറാവ് വളർത്തൽ: 10 താറാവുകൾ അടങ്ങുന്ന ഒരു യൂണിറ്റിന് സബ്‌സിഡി 1200 രൂപ. ശാസ്ത്രീയമായ കന്നുകുട്ടി പരിപാലന പദ്ധതി: കന്നുകുട്ടി ഒന്നിന് 12500 രൂപയുടെ ആനുകൂല്യം ലഭിക്കും.

2018 പ്രളയത്തിൽ മൃഗങ്ങൾ, പക്ഷികൾ, തൊഴുത്ത് എന്നിവ നഷ്ടപ്പെടുകയും മൃഗസംക്ഷണ വകുപ്പിൽ നിന്നോ റവന്യൂ വകുപ്പിൽ നിന്നോ എസ്ഡിആർഎഫ് മാനദണ്ഡപ്രകാരം ധസഹായം ലഭിച്ച കർഷകർക്ക് തൊട്ടടുത്തുളള മൃഗാശുപത്രികളിൽ അപേക്ഷ നൽകണം. മൃഗാശുപത്രികളിൽ അപേക്ഷ നൽകേണ്ട അവസാന തീയതി ആഗസ്റ്റ് 18. ഫോൺ: 0487 236126.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →