റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഴക്കെടുതി: കിടപ്പ് രോഗികള്‍ക്ക് ആശ്വാസവുമായി തൃശൂര്‍ റാപ്പിഡ് റെസ്‌ക്യൂ ടീം

August 10, 2020 - 4:20 pm

തൃശൂര്‍: കാലവര്‍ഷം കനത്തതോടെ വെള്ളം കയറിയ പ്രദേശത്ത് നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുകയാണ് എടത്തിരുത്തിയിലെ റാപ്പിഡ് റെസ്‌ക്യൂ ടീം. എടത്തിരുത്തി ഒന്നാം വാര്‍ഡായ പൈനൂരിലെ കിഴക്കന്‍ പ്രദേശത്താണ് റാപ്പിഡ് റെസ്‌ക്യൂ ടീം സഹായഹസ്തവുമായി രംഗത്തെത്തിയത്. വാഹനാപകടത്തെ തുടര്‍ന്ന് പതിനൊന്ന് വര്‍ഷമായി കിടപ്പിലായ ഗോപാലന്‍ മകന്‍ ഗോപകുമാറി(32)ന് ഒന്നാം വാര്‍ഡ്തല റാപ്പിഡ് റെസ്‌ക്യൂടീം അംഗങ്ങളുടെ ഇടപെടലിനെ തുടര്‍ന് എടമുട്ടം ആല്‍ഫയില്‍ സംരക്ഷണം ഒരുക്കി.

ഗോപകുമാര്‍ താമസിക്കുന്ന വീടിന്റെ പ്രദേശം വെള്ളം കയറിയതിനാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. വീടിനകത്തേക്കും വെള്ളം കയറാവുന്ന നിലയിലാണ്. പ്രായമായ അച്ഛനും അമ്മയുമാണ് ഗോപകുമാറിന് തുണ. കടുത്ത തണുപ്പില്‍ അധികനേരം കിടക്കാന്‍ ഗോപകുമാറിന് സാധിക്കില്ല. തുടര്‍ന്ന് പഞ്ചായത്തില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്പഞ്ചായത്ത് അംഗങ്ങളായ ഉഷ വേലായുധന്‍, സൈനു, ആല്‍ഫ പി ആര്‍ ഒ താഹിറ, റാപ്പിഡ് റെസ്‌ക്യൂ ടീം അംഗങ്ങളായ ഷെമീര്‍ എളേടത്ത്, കെ.വി ശ്രീധരന്‍, ബാബു പണിക്കവീട്ടില്‍, ജയേഷ് കെ.ജെ, രാജേഷ് പി.എസ്, ഷനിത ലെനിന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംരക്ഷണം ഒരുക്കുകയായിരുന്നു.

ബന്ധപ്പെട്ട രേഖ : https://keralanews.gov.in/6894/Rapid-Rescue-Team.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *