റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട് പനമരം ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

August 8, 2020 - 3:02 pm

വയനാട് : എം എസ് ഡി പി  പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പനമരം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ  പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പനമരം  ഹൈസ്‌കൂളിനായി നിര്‍മ്മിക്കുന്ന  കെട്ടിടത്തിന്റെ  ശിലാസ്ഥാപ നവും പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ടി .എസ്  ദിലീപ് കുമാര്‍  നിര്‍വ്വഹിച്ചു. 1.5  കോടി  രൂപ ചെലവില്‍ ജില്ലാ നിര്‍മിതി കേന്ദ്രയാണ്  ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ  കെട്ടിട നിര്‍മാണം  പൂര്‍ത്തിയാക്കിയത്. പനമരം  ഹൈസ്‌കൂളിനായി നിര്‍മ്മിക്കുന്ന  പുതിയ കെട്ടിടത്തിന് 1 കോടി   20 ലക്ഷം  രൂപയാണ്  വിനിയോഗിക്കുന്നത്.

  ചടങ്ങില്‍ പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ. കുഞ്ഞായിഷ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ജയന്തി രാജന്‍, ജില്ലാ പഞ്ചായത്തംഗം  പി. കെ അസ്മത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സതി ദേവി, പി ടി എ പ്രസിഡന്റ് കുഞ്ഞമ്മദ് മഞ്ചേരി, ഹെഡ് മാസ്റ്റര്‍ വി. മോഹനന്‍ ജില്ലാ നിര്‍മിതികേന്ദ്ര എക്സിക്യൂട്ടീവ് സെക്രട്ടറി ഒ.കെ സാജിദ്, തുടങ്ങിയവര്‍പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6825/New-building-in-Panamaram-Government-higher-secondary-school-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *