പുല്‍പ്പളളിയില്‍ കടുവാ ഭീതി. കടുവ പശുക്കിടാവിനെ കൊന്നു

പുല്‍പ്പളളി:  പുല്‍പ്പളളി പ്രദേശത്ത് കടുവാ ശല്ല്യം വര്‍ദ്ധിച്ചു വരുന്നായി  കര്‍ഷകര്‍ . ചങ്ങമ്പം രാമകൃഷ്ണന്‍റെ രണ്ടു വയസ് പ്രായമുളള പശുകിടാവിനെയാണ്  കടുവ കൊന്നത്. ബുധനാഴ്ച രാത്രി 7.30 ഓടെയാണ്  സംഭവം. തൊഴുത്തില്‍ കെട്ടിയിരുന്ന  കിടാവിന്‍റെ  കരച്ചില്‍ കേട്ട വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ്  സംഭവം അറിയുന്നത്.

ഒരാഴ്ചമുമ്പ്  രാമകൃഷ്ണന്‍ തന്റെ  മേയ്ക്കാന്‍  വിട്ടിരുന്ന പശുകിടാവിനെ കടുവ പിടികൂടിയിരുന്നു. കടുവയെ നിരീക്ഷിക്കാനായി പ്രദേശത്ത് നിരീക്ഷണ ക്യാമറ  സ്ഥാപിച്ചിട്ടുണ്ട്. ചെതലയത്ത് റെയ്ഞ്ച് ഓഫീസര്‍ ശശികുമാറിന്‍റെ നേതൃത്വത്തില്‍ തെരച്ചില്‍ നടന്നു വരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →