റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് ആദ്യമായി കൊറോണ ബാധിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ മരണമടഞ്ഞു. ശനിയാഴ്ച രണ്ടു മരണമാണ് സംഭവിച്ചത്.

August 1, 2020 - 8:02 am

ഇടുക്കി : സംസ്ഥാനത്ത് ആദ്യമായി കൊറോണ ബാധിച്ച ഒരു പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ അജിതൻ(55) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇടുക്കി വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശിയാണ് അജിതൻ. കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം.

രോഗം ഗുരുതരമായതിനെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദ്രോഗം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട് .

അജിതന്‍റെ ഭാര്യക്ക് കൊറോണ ബാധിച്ചിരുന്നു. ഭാര്യയിൽ നിന്നാണ് അദ്ദേഹത്തിന് അസുഖം ബാധിച്ചതെന്ന് കരുതുന്നു. ഭാര്യ ചെറുതോണിയിൽ ഒരു ബ്യൂട്ടിപാർലർ നടത്തുന്നുണ്ട്.

എറണാകുളത്ത് ഇടപ്പള്ളി സ്വദേശി ആലുങ്കല്‍ ദേവസി(80) മരണടഞ്ഞ മറ്റൊരാള്‍. ഇദ്ദേഹത്തിന്‍റെ മരണശേഷമാണ് രോഗബാധ സ്ഥിരീകരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *