തിരുവനന്തപുരം: വനം വകുപ്പിൻ്റെ സി സി ടി വി കാമറൾ നശിപ്പിച്ച സംഭവത്തിൽ വനപാലകർ പിടികൂടിയ ചിറ്റാർ സ്വദേശി മത്തായി കിണറ്റിൽ വീണ് മരിച്ചിരുന്നു.
ഇക്കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
കാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ മത്തായിയെ കസ്റ്റഡിയിലെടുത്തു. ഇതിന് ശേഷം കുടപ്പന ഭാഗത്തേക്ക് തെളിവെടുപ്പിന് കൊണ്ടുപോവുകയായിരുന്നു. ഇതിന് ശേഷമാണ് കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടത്. കേസിൽ മത്തായിയെ കുരുക്കിയതാണന്നും പ്രതി സ്ഥാനത്തു നിന്നും ഒഴിവാക്കുവാൻ വനം വകുപ്പ് ജീവനക്കാർ പണം ആവശ്യപ്പെട്ടതായും ഭാര്യ പറയുന്നു.
മത്തായിയെ അറസ്റ്റ് ചെയ്തത് എന്ത് കുറ്റത്തിനാണെന്ന് ബന്ധുക്കളെയോ ഉത്തരവാദപ്പെട്ട ജനപ്രതിനിധികളെയോ വനം വകുപ്പ് അറിയിച്ചിട്ടില്ല. സ്റ്റേഷനിൽ എത്തിക്കുകയോ, രേഖകളിൽ വിവരം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.
മത്തായി മരിച്ചതിന് ശേഷമാണ് കാമറ മോഷണത്തിന് കേസെടുത്തത്.
മത്തായിയുടെ മരണത്തിന് കാരണം വനം വകുപ്പ് ഉദ്യോഗസ്ഥരാണന്ന ബന്ധുക്കളുടെ ആരോപണo കൂടാതെ കസ്റ്റഡി നടപടിയിലെ ചട്ടലംഘനവും പുറത്തു വന്നതായും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുവാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.



