കൊച്ചി: സ്വര്‍ണക്കടത്ത് സംബന്ധിച്ച എന്‍ ഐ എ അന്വേഷണം നിർണായക തെളിവുകള്‍ കണ്ടെത്തി മുമ്പോട്ട്. കെ ടി റമീസിന്‍റെ രാജ്യദ്രോഹ ബന്ധത്തിന് തെളിവ്. 11 സ്ഥലങ്ങളില്‍ വച്ച് പ്രതികള്‍ ഗൂഢാലോചന നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ എന്‍ ഐ എ കണ്ടെത്തി. അതില്‍ രണ്ടെണ്ണത്തില്‍ മുഖ്യമന്ത്രിയുടെ അന്നത്തെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറുമുണ്ടായിരുന്നു. ഇത് ഗൗരവമുള്ള തെളിവാണ്. മുഖ്യമന്ത്രിയുടെ ആപ്പീസിനുനേരെ ഉയർന്നിട്ടുള്ള ആക്ഷേപങ്ങളുടെ തെളിവായി മാറുകയാണ്.
കൊച്ചി എന്‍ ഐ എ ഓഫീസില്‍ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച ഹാജരാകുവാന്‍ ശിവശങ്കറിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ലഭിച്ച ദൃശ്യങ്ങളെ കുറിച്ചും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്.
സ്വപ്നയേയും സന്ദീപിനേയും ചോദ്യം ചെയ്യലില്‍ നിന്നാണ് കെ ടി റമീസിന്‍റെ രാജ്യവിരുദ്ധപ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വെളിവായത്.
ഹൈക്കോടതിയിലെ എന്‍ ഐ എ അഭിഭാഷകന്‍ എം പി അജയിനെ ഒഴിവാക്കി. പകരം സോളിസിറ്റര്‍ ജനറല്‍ പി വിജയകുമാറിനെ ചുമതലപ്പെടുത്തി.



