ന്യൂയോര്‍ക്ക്: ബോക്സിംങ്ങിലെ അമേരിക്കയുടെ താരമായ മൈക്ക് ടൈസൻ 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചു വരവിന് തയ്യാറാകുന്നത്.
കാലിഫോർണിയയിലാണി മത്സരം. 2020 സെപ്തംബർ 12 ന് നടക്കുന്ന പ്രദർശന മത്സരത്തിലൂടെയാണ് ടൈസൺ വീണ്ടും സജീവമാകുക. 2005-ൽ മത്സര രംഗത്തുനിന്നും വിരമിച്ചിരുന്നു. എതിരാളിയായ കെവിൻ മാക് ബ്രൈഡിനോട് പരാജയപ്പെട്ടതോടെയായിരുന്നു വിരമിക്കൽ .
പഴയ ടൈസണായി മത്സരിക്കുവാനുള്ള ആഗ്രഹം മൂലം പരിശീലനം നടത്തിവരികയാണന്നും ടൈസൺ പറഞ്ഞു. അയേൺ മൈക്ക് , ബാഡസ്റ്റ് മാൻ എന്നീ പേരുകളിലാണ് ടൈസൺ അറിയപ്പെട്ടിരുന്നത്. 1986-ൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഹെവി വെയ്റ്റ് ചാംപ്യനെന്ന റെക്കോഡ് 20ാം വയസിൽ സ്വന്തമാക്കിയ ആളാണ് ടൈസൺ. 54 കാരനായ ടൈസണ് 51 കാരനായ റോയ് ജോൺസാണ് എതിരാളി.



