അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കോഴിക്കോട് പട്ടികജാതി ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവർക്ക് ഭവനപുനരുദ്ധാരണത്തിന് അപേക്ഷിക്കാം

July 23, 2020 - 6:11 pm

കോഴിക്കോട് : പട്ടികജാതി ദുര്‍ബല വിഭാഗത്തില്‍പ്പെട്ട വേടന്‍, നായാടി, കളളാടി, ചക്ലിയ/അരുന്ധതിയാര്‍ വിഭാഗക്കാര്‍ക്കു മാത്രമായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഭവനപുനരുദ്ധാരണ പദ്ധതിക്ക് കൊടുവളളി ബ്ലോക്ക് പരിധിയില്‍പ്പെട്ടവരില്‍നിന്നും അപേക്ഷ  ക്ഷണിച്ചു.  പരമാവധി ഒന്നര ലക്ഷം രൂപ അനുവദിക്കും.  നിലവിലുളള ഭവനം അഞ്ചു വര്‍ഷത്തിനും 25 വര്‍ഷത്തിനുമിടയില്‍ പഴക്കമുളളതായിരിക്കണം.  വാര്‍ഷിക വരുമാന പരിധി അന്‍പതിനായിരും രൂപ കവിയരുത്.   ജാതി, വരുമാനം, വീടിന്റെ കാലപ്പഴക്കം തെളിയിക്കുന്ന സാക്ഷ്യപത്രം, ഉടമസ്ഥാവകാശം, റേഷന്‍ കാര്‍ഡ്- ആധാര്‍ കാര്‍ഡ്- ബാങ്ക് പാസ് ബുക്ക് പകര്‍പ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ഇതേ ആനുകൂല്യം ലഭിച്ചിട്ടില്ല എന്നുളള സാക്ഷ്യപത്രം സഹിതം കൊടുവളളി ബ്ലോക്ക് പട്ടികജാതി വികസന ആഫീസില്‍ ജൂലൈ 30 ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരം കൊടുവളളി ബ്ലോക്ക് പട്ടികാജാതി വികസന ഓഫീസില്‍ ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *