വർക്കല: ചിലക്കൂർ ഇളമ്ന ക്ഷേത്രത്തിന് സമീപം ബാബു ഭവനിൽ (കൊല്ലക്കുടി) വി. ശരത് ചന്ദ്രബാബു (71) വാണ് മരിച്ചത്. മൂന്ന് ദിവസമായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.
കോരാണിക്ക് സമീപം വച്ച് ഇദ്ദഹം സഞ്ചരിച്ച ബൈക്ക്കിൽ ടെംപോ ഇടിക്കുകയായിരുന്നു. ജൂലൈ 4 നായിരുന്നു അപകടം. 16 ന് രാത്രിയാണ് മരിച്ചത്.
ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് ആൺ മക്കളും വീട്ടിൽ കൊവിഡ് നിരീക്ഷണത്തിലാണ്. ഇക്കഴിഞ്ഞ മെയ് 9ന് (2020 മെയ് 9) ഇദ്ദേഹത്തിന്റെ മുത്ത മകൻ ശരൺ ബാബു സഞ്ചരിച്ച ബൈക്കിൽ മറ്റൊരു ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികത്സ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ജൂലൈ 4-ന് ചെക്കപ്പിന് കൊണ്ടുപോവുകയും മറ്റൊരു ശസ്ത്രക്രിയ വേണമെന്ന നിർദ്ദേശത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഇതിന് ശേഷം വീട്ടിൽ നിന്നും ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യയാണ് ശരത് ചന്ദ്രബാബു അപകടത്തിൽപ്പെട്ടത്
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സ നടത്തി ആരോഗ്യം വീണ്ടെടുക്കുന്നതിനിടെയായിരുന്നു മരണം. ഇതിനിടെ ആശുപത്രിയിലെ മൂന്ന് സീനിയർ ഡോക്ടർമാർക്കും , രണ്ട് ഹൗസ് സർജൻമാർക്കും കോവിഡ് സ്ഥിരീകരിച്ചു. വാർഡിലെ ജീവനക്കാര്യം നിരീക്ഷണത്തിലായതോടെ ഇദ്ദേഹത്തിന് മതിയായ ചികിത്സ ലഭിച്ചില്ലന്ന് ബന്ധുക്കൾ പറയുന്നു.
ഇദ്ദേഹത്തിന്റെ ഭാര്യ ശോഭനയും ഇളയ മകൻ കിരൺ ബാബുവുമായിരുന്നു ആശുപത്രിയിലെ കൂട്ടിരിപ്പുകാർ. ഇരുവരും നിരീക്ഷണത്തിൽ ആകുവാൻ ആരോഗ്യ വകുപ് നിർദേശിച്ചു. ചികിത്സ കഴിഞ്ഞെ ത്തിയ മൂത്ത മകൻ ശരൺ ബാബു ബന്ധു വീട്ടിൽ നിരീക്ഷണത്തിലാണ്.

