റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മദ്യലഹരിയില്‍ മാതാവിനെ മര്‍ദിക്കുന്നതുകണ്ട് ഇടയില്‍ കയറിയ മകനെ അച്ഛന്‍ കൊലപ്പെടുത്തി

July 19, 2020 - 9:02 pm

ബാലുശ്ശേരി: മദ്യലഹരിയില്‍ മാതാവിനെ മര്‍ദിക്കുന്നതുകണ്ട് ഇടയില്‍ കയറിയ മകനെ അച്ഛന്‍ കൊലപ്പെടുത്തി. അരയിടത്ത് വയല്‍ വേണുവിന്റെ മകന്‍ അലനാ(17)ണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 11.30 ഓടെ മദ്യപിച്ച് വീട്ടിലെത്തിയ വേണു ഭാര്യയുമായി വഴക്കുണ്ടായി. തുടര്‍ന്ന് മാതാവിനെ മര്‍ദിക്കുന്നതുകണ്ട് ഇടയില്‍ കയറിയ അലനെ പിടിച്ചു തള്ളിയപ്പോള്‍ തല ഭിത്തിയില്‍ ഇടിക്കുകയായിരുന്നു.

ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്-2 വിദ്യാര്‍ഥിയാണ് അലന്‍. മാതാവ് മിനി. അനു, അലീന എന്നിവര്‍ സഹോദരിമാരാണ്. വേണുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് കൊവിഡ് ടെസ്റ്റ് നടത്താന്‍ കൊവിഡ് സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *