കണ്ണൂർ: കണ്ണൂർ ജില്ലയിൽ 39 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ആറുപേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. എട്ടുപേർ വിദേശത്തുനിന്ന് വന്നവരും 24 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഒരാൾ ഡി എസ് സി ജീവനക്കാരനാണ്. 35 പേർ രോഗ വിമുക്തരായി. ഇതോടെ കണ്ണൂർ ജില്ലയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 866 ആയി. ഇതിൽ 511 പേരുടെ രോഗം ഭേദമായി.
വിദേശത്തു നിന്നും വന്നവർ
- ജൂൺ 25 ദുബായിൽ നിന്ന് വന്ന ചെറുതാഴം സ്വദേശി (34)
- ജൂണ്‍ 26ന് ദുബായിൽ നിന്ന് വന്ന കൂത്തുപറമ്പ് സ്വദേശി (27)
- ജൂലൈ 14ന് ഖത്തറിൽ നിന്ന് വന്ന രാമന്തളി സ്വദേശി (40)
- ജൂൺ 14ന് മസ്കറ്റിൽ നിന്നും വന്ന ശ്രീകണ്ഠാപുരം സ്വദേശി (25)
- ജൂൺ 24ന് കരിപ്പൂർ വഴി ദുബായിൽ നിന്ന് വന്ന ഇരിക്കൂർ സ്വദേശി (25)
- ജൂലൈ രണ്ടിന് ഖത്തറിൽ നിന്നും വന്ന മാങ്ങാട്ടിടം സ്വദേശി (25)
- ജൂൺ 30ന് അബുദാബിയിൽ നിന്നും വന്ന പേരാവൂർ സ്വദേശി (40)
- ജൂലൈ ഒന്നിന് ഒമാനിൽ നിന്നും വന്ന ആന്തൂർ സ്വദേശി (43)
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവർ
- ഏഴിമല നാവിക അക്കാദമി ഉദ്യോഗസ്ഥനായ ഒഡീഷ സ്വദേശി (30)
- ജൂലൈ 15ന് പശ്ചിമബംഗാളിൽ നിന്ന് വന്ന ഏഴോം സ്വദേശിനി (60)
- ജൂലൈ 13ന് മഹാരാഷ്ട്രയിൽ നിന്ന് വന്ന മട്ടന്നൂർ സ്വദേശി (27)
- ജൂലൈ മൂന്നിന് രാജസ്ഥാനിൽ നിന്നെത്തിയ നടുവിൽ സ്വദേശി (34)
- ജൂൺ 30ന് ബാംഗ്ലൂരിൽ നിന്ന് വന്ന അഞ്ചരക്കണ്ടി സ്വദേശികൾ (36, 18, 42)
- ജൂലൈ ആറിന് ബാംഗ്ലൂരിൽ നിന്ന് വന്ന കടമ്പൂർ സ്വദേശി (26)
- ജൂലൈ 13ന് ബാംഗ്ലൂരിൽ നിന്ന് വന്ന ഇരിട്ടി സ്വദേശി (45)
- ജൂലൈ 14ന് ബാംഗ്ലൂരിൽ നിന്ന് വന്ന കീഴൂർ-ചാവശ്ശേരി സ്വദേശി (26)
- ജൂലൈ 15 ന് ബാംഗ്ലൂരിൽ നിന്ന് വന്ന ചെമ്പിലോട് സ്വദേശികൾ (25, 26, 23, 39, 24) അയ്യൻകുന്ന് സ്വദേശികളായ (32, 62), ഒരു വയസ്സുകാരി, 38 കാരന്‍
- കുന്നോത്തുപറമ്പ് സ്വദേശി (52)
- ജൂലൈ 16ന് ബാംഗ്ലൂരിൽ നിന്നെത്തിയ ചെമ്പിലോട് സ്വദേശി (31)
- ജൂലൈ ആറിന് മുംബൈയിൽ നിന്ന് വന്ന തില്ലങ്കേരി സ്വദേശി (47)
- ജൂലൈ 12ന് പൂനയിൽ നിന്നെത്തിയ ചൊക്ലി സ്വദേശി (45)
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ
- പാനൂർ സ്വദേശിനി (4)
- മട്ടന്നൂർ സ്വദേശി (16)
- തൃപ്പങ്ങോട്ടൂർ സ്വദേശി (43)
- കിണവക്കൽ സ്വദേശി (43)
- പയ്യന്നൂർ സ്വദേശി (21)
- കുന്നോത്തുപറമ്പ് സ്വദേശിനി (19)
- ഡി എസ് സി ഉദ്യോഗസ്ഥൻ തമിഴ്നാട് സ്വദേശി



